രാജ്യ പുരോഗതിയിൽ ഹമദ് രാജാവിെൻറ നയങ്ങൾ നിർണായകം –പ്രധാനമന്ത്രി
text_fieldsമനാമ: രാജ്യ പുരോഗതിയിൽ ഹമദ് രാജാവിെൻറ നയനിലപാടുകൾക്ക് നിർണായക സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെൻറ്, ശൂറ കൗണ്‍സില്‍ അധ്യക്ഷന്മാരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംസ്കാരം ശക്തിപ്പെടുത്തുന്നതിന് പാര്‍ലമെൻറും ശൂറ കൗണ്‍സിലും നിര്‍വഹിക്കുന്ന പങ്ക് വലുതാണ്.
ജനങ്ങളുടെ താല്പര്യങ്ങള്ക്ക് മുന്‍ഗണന നൽകി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പാര്‍ലമെൻറും ശൂറ കൗണ്‍സിലും മികച്ച ഇടപെടലാണ് നടത്തുന്നത്.ബഹ്റൈെൻറ സര്വതോന്മുഖമായ പുരോഗതിക്കായി എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണുള്ളത്. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അവസ്ഥകള്‍ മാറുമെങ്കിലും മൂല്യങ്ങളിലും നിലപാടുകളിലും മാറ്റമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കേണ്ടതുണ്ട്. പാർലമെൻറിെൻറയും ശൂറ കൗണ്‍സിലിെൻറയും മൂന്നാം ഘട്ട സമ്മേളനങ്ങൾ അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹ്, പാര്‍ലമെൻറ് അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍മുല്ല എന്നിവര്‍ സര്‍ക്കാര്‍ നല്‍കിവരുന്ന പിന്തുണക്ക് നന്ദി അറിയിച്ചു.
