വിദ്യാഭ്യാസ രംഗത്തെ നിക്ഷേപത്തിന് പ്രത്യേക പരിഗണന –പ്രധാനമന്ത്രി
text_fieldsമനാമ: വിദ്യാഭ്യാസ രംഗത്തെ നിക്ഷേപ സംരംഭങ്ങള്‍ക്ക് ബഹ്‌റൈന്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അല്‍അഹ്‌ലിയ യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ബോർഡ് അംഗങ്ങളെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് നവീകരണത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി നടപ്പാക്കും.
ഇൗ മേഖലയിൽ ബഹ്‌റൈന്‍ മുന്‍പന്തിയിലാണ്. സമൂഹത്തെ ചിന്താപരമായും വൈജ്ഞാനികമായും ഉന്നത നിലയിലെത്തിക്കുന്നതിലും അതുവഴി രാജ്യത്തിെൻറ വളര്‍ച്ചയും പുരോഗതിയും ഉറപ്പുവരുത്തുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് പ്രധാനമാണ്. സമൂഹത്തിെൻറ പുരോഗതിക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. മനുഷ്യ വിഭവശേഷിയുടെ വളര്‍ച്ച സാധ്യമാക്കുന്നതില്‍ മുഖ്യപങ്കും വിദ്യാഭ്യാസത്തിനാണ്. കഴിവുറ്റ തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ വിദ്യാഭ്യാസത്തതിന് ശക്തമായ പങ്കുണ്ട്.
രാജ്യത്തിെൻറ ഐക്യത്തിനായി നിലകൊള്ളാൻ യുവാക്കള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്‍അഹ്‌ലിയ യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാറൂഖ് യൂസുഫ് അല്‍മുഅയ്യദ്, സെക്രട്ടറി പ്രഫ. അബ്ദുല്ല യൂസുഫ് അല്‍ഹവാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ 12ാമത് ബിരുദ ദാനചടങ്ങ് സംഘടിപ്പിക്കാൻ സാധിച്ചതിൽ സംഘം നന്ദി അറിയിച്ചു.
‘സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് എളുപ്പം ലഭ്യമാക്കണം’
മനാമ: വിവിധ മേഖലകളിലെ സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് വിവിധ നവീകരണ പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. സർക്കാർ വിഭാഗങ്ങളുടെ പ്രവർത്തനം ചടുലമാക്കാനുള്ള ഏത് നീക്കത്തേയും പിന്തുണക്കും. അതുവഴി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജകുടുംബാംഗങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പ്രാദേശിക വിഷയങ്ങൾ കൂടിക്കാഴ്ചയിൽ വിലയിരുത്തി. മേഖലയിലെ പുതിയ സാഹചര്യത്തിൽ രൂപംകൊണ്ട വെല്ലുവിളികൾ സംയുക്തമായി നേരിടണം. ഇതിനായി സഹകരണം െമച്ചപ്പെടുത്തേണ്ടതുണ്ട്.സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളുടെ പാഠങ്ങൾ ഉൾക്കൊള്ളണം. അസ്വസ്ഥതകൾ രാജ്യപുരോഗതിയെ ബാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
