Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക്ഷേമപ്രവർത്തനങ്ങളുടെ...

ക്ഷേമപ്രവർത്തനങ്ങളുടെ ലക്ഷ്യം സുശക്​തമായ സമൂഹ നിർമിതിയെന്ന്​ പ്രധാനമന്ത്രി

text_fields
bookmark_border
ക്ഷേമപ്രവർത്തനങ്ങളുടെ ലക്ഷ്യം സുശക്​തമായ സമൂഹ നിർമിതിയെന്ന്​ പ്രധാനമന്ത്രി
cancel
camera_alt????????????? ???????? ???? ??? ????? ?? ???? ????????? ?????? ??? ???????? ???????????????.

മനാമ: സുശക്​തമായ സമൂഹ നിർമിതിയാണ്​ വിവിധ ക്ഷേമപ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഇതിനായി സുരക്ഷയും സ്​ഥിരതയും ഉറപ്പാക്കേണ്ടതുണ്ട്​. ജനാഭിലാഷത്തിനനുസരിച്ച്​ ജീവിത നിലവാരം ഉയർത്താനുള്ള നടപടികളുമായി മുന്നോട്ട്​ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഗുദൈബിയ പാലസിൽ രാജ്യത്തെ പൗരപ്രമുഖരെ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്ര​ാദേശികവും ദേശീയ പ്രാധാന്യമുള്ളതുമായ വിഷയങ്ങൾ ​കൂടിക്കാഴ്​ചയിൽ ചർച്ചയായി. ബഹ്​റൈനിലെ വിവിധ മേഖലകളിലുള്ള ജനങ്ങളുടെ പ്രശ്​നങ്ങൾക്ക്​ സർക്കാർ കാതോർക്കുമെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി തുടർനടപടികൾ സ്വീകരിക്കും. ജനങ്ങളുടെ പ്രശ്​നങ്ങൾ അറിയാൻ വിവിധ മേഖലകൾ സന്ദർശിക്കണമെന്ന്​ മന്ത്രിമാർക്ക്​ നിർദേശം നൽകിയ കാര്യം അദ്ദേഹം ഒാർമിപ്പിച്ചു.

ടൂറിസം രംഗത്ത്​ കൂടുതൽ ​നിക്ഷേപം പ്രോത്സാഹിപ്പിക്കും. ബഹ്​റൈനെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യണം. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്​കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministergulf newsmalayalam news
News Summary - prime minister-bahrain-gulf news
Next Story