പ്രൈം മാർക്കറ്റിന്റെ പത്താമത്തെ ഷോറൂം ടുബ്ലിയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsപ്രൈം മാർക്കറ്റിന്റെ പത്താമത്തെ ഷോറൂം ഉദ്ഘാടനം ടുബ്ലിയിൽ എം.ഡി സൽമാൻ അൽഖലഫിന്റെ മക്കളായ മുഹമ്മദ് സൽമാനും ബഷീർ അൽ സൽമാനും നിർവഹിക്കുന്നു
മനാമ: പ്രൈം മാർക്കറ്റിന്റെ ബഹ്റൈനിലെ പത്താമത്തെ ഷോറൂം ടുബ്ലിയിൽ പ്രവർത്തനമാരംഭിച്ചു. പുതിയ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ജനറൽ മാനേജർ മജ്ദി ഒത്മാന്റെ സാന്നിധ്യത്തിൽ എം.ഡി സൽമാൻ അൽ ഖലഫിന്റെ മക്കളായ മുഹമ്മദ് സൽമാനും ബഷീർ അൽ സൽമാനും നിർവഹിച്ചു. വിപണന രംഗത്ത് ഏറ്റവും താഴ്ന്ന നിരക്കിൽ സാധനങ്ങൾ നൽകുന്നു എന്നതാണ് പ്രൈം സൂപ്പർ മാർക്കറ്റിനെ വ്യത്യസ്തമാക്കുന്നത്.
സൗദിയിൽ നിരവധി ശൃംഖലകളുള്ള പ്രൈം മാർക്കറ്റ് ബഹ്റൈനിൽ വൈകാതെ തങ്ങളുടെ അഞ്ച് ഷോറൂമുകൾ കൂടി തുറക്കുമെന്നും ആകെ എണ്ണം 15 ആക്കി ഉയർത്തുമെന്നും ജനറൽ മാനേജർ മജ്ദി ഒത്മാൻ പറഞ്ഞു. മികച്ച ഓഫറോടു കൂടിയ ക്വാളിറ്റി പ്രോഡക്ടുകളുടെ വിശാലമായ ഷോപ്പിങ് അനുഭവങ്ങൾ നേരിട്ടറിയാൻ പ്രൈം ഔട്ട്ലെറ്റുകൾ സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.