Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിൻടെക് രംഗത്ത് മലയാളി അഭിമാനം "വിമൻ ഇൻ ടെക്കി"ലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ബഹ്റൈൻ മലയാളി സ്റ്റാർട്ടപ്

text_fields
bookmark_border
ഫിൻടെക് രംഗത്ത് മലയാളി അഭിമാനം  വിമൻ ഇൻ ടെക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ബഹ്റൈൻ മലയാളി സ്റ്റാർട്ടപ്
cancel
camera_alt

സുനിത ജാസിമും ജാസിം വീരാനും

മനാമ: ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ഫിൻടെക് സ്റ്റാർട്ടപ്പ് "സ്റ്റാൻഡേർഡ് ചാർട്ടേഡ് വിമൻ ഇൻ ടെക്" പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിരവധി അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 സ്റ്റാർട്ടപ്പുകളിൽ മലയാളികൾ സ്ഥാപിച്ച ഏക സംരംഭം എന്ന അപൂർവ ബഹുമതിയും ഇവർ സ്വന്തമാക്കി.

ആഗോള ബാങ്കിങ് ഭീമനായ സ്റ്റാൻഡേർഡ് ചാർട്ടേഡ്, ലോകപ്രശസ്ത സ്റ്റാർട്ടപ്പ് ആക്സിലറേറ്ററായ വില്ലേജ് ക്യാപിറ്റൽ, ബഹ്റൈനിലെ പ്രമുഖ ഫിൻടെക് ഹബ്ബായ ബഹ്റൈൻ ഫിൻടെക് ബേ എന്നിവർ ചേർന്നാണ് വനിതാ നേതൃത്വത്തിലുള്ള ടെക് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ പ്രോഗ്രാം നടത്തുന്നത്. ബഹ്റൈനിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ജാസിം വീരാൻ, സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന സുനിത ജാസിം ദമ്പതികൾ ചേർന്നാണ് ഈ സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്. കൊടുങ്ങല്ലൂർ കരൂപ്പടന്ന സ്വദേശികളാണ് ഇവർ.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി, ബഹ്റൈൻ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ബഹ്റൈൻ ഫിൻടെക് ബേ ഈ സ്റ്റാർട്ടപ്പിന് രണ്ട് മാസത്തെ നേരിട്ടുള്ള മെന്റർഷിപ്പ് നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ബിസിനസിൽ സംയോജിപ്പിക്കുന്നതിനുള്ള വിദഗ്ധ പരിശീലനം, സ്റ്റാർട്ടപ്പിന്റെ വളർച്ചയ്ക്ക് ആവശ്യമായ ബാങ്കുകൾ, നിക്ഷേപകർ, റെഗുലേറ്ററി സ്ഥാപനങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള ബന്ധങ്ങൾ എന്നിവയെല്ലാം ഈ മെന്റർഷിപ്പിന്റെ ഭാഗമായി ലഭിക്കും.

ഇതിനുപുറമെ, സ്റ്റാൻഡേർഡ് ചാർട്ടേഡ് വിമൻ ഇൻ ടെക് പ്രോഗ്രാമിന്റെ ഭാഗമായി വിദഗ്ധ പരിശീലനം, നിക്ഷേപക ബന്ധങ്ങൾ, ഗ്രാന്റ് ഫണ്ടിംഗിനുള്ള അവസരം എന്നിവയും ഈ സംരംഭത്തിന് ലഭിക്കും. ഗൾഫ് മേഖലയിലെ ഫിൻടെക് രംഗത്ത് മലയാളി സംരംഭകരുടെ വളർച്ചയുടെ മറ്റൊരു അഭിമാന നിമിഷമാണിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഫിൻടെക് രംഗത്ത് മലയാളി അഭിമാനം "വിമൻ ഇൻ ടെക്കി"ലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ബഹ്റൈൻ മലയാളി സ്റ്റാർട്ടപ്
Next Story