ശ്രീ അയ്യപ്പ സേവാസംഘം 26 ന് ശ്രീരാമായണ മഹാത്മ്യം പ്രഭാഷണം നടത്തും
text_fieldsമനാമ: ശ്രീ അയ്യപ്പ സേവാസംഘം ബഹ്റൈൻ രാമായണ മാസം പ്രമാണിച്ച് ഇൗ മാസം 26 ന് ശ്രീരാമായണ മഹാത്മ്യം പ്രഭാഷണം നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മനാമ ശ്രീ കൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. വൈകുന്നേരം ആറുമുതൽ രാത്രി 10 വരെയാണ് സമയം. സജി യൂസഫ് നിസ്സാൻ പ്രഭാഷണം നടത്തും. വൈകുന്നേരം ആറ്.മുപ്പതിന് രാമനാമജപം,7.30 ന് കർക്കിടക രാമായണ വിവരണം എന്നിവയും നടക്കും. തുടർന്ന് കർക്കിടക കഞ്ഞിവിതരണവും ഉണ്ടായിരിക്കും.
രാമായണ മാസത്തിെൻറ പുണ്യദിനങ്ങൾ രാമനാമ ജപങ്ങളാൽ ഭക്തിസാന്ദ്രമാക്കുവാൻ എല്ലാവരുടെയും പിന്തുണയും സംഘാടകർ അഭ്യർഥിച്ചു. ബഹ്റൈനിൽ വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് രാമായണ മാസാചരണത്തിൽ പെങ്കടുക്കുന്നുണ്ടെന്നും അവർ[ വ്യക്തമാക്കി. വാർത്തസേമ്മളനത്തിൽ ശ്രീ അയ്യപ്പ സേവാസംഘം ബഹ്റൈൻ ജനറൽസെക്രട്ടറി വിനോയി,പ്രസിഡൻറ് ശശികുമാർ,വൈസ് പ്രസിഡൻറ് സുധീഷ് എന്നിവർ സംസാരിച്ചു.
