ഇന്ത്യൻ അംബാസഡറെ കസ്റ്റംസ് പ്രസിഡന്റ് സ്വീകരിച്ചു
text_fieldsഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ കസ്റ്റംസ് പ്രസിഡന്റ് ശൈഖ് അഹ്മദ് ബിൻ ഹമദ് ആൽ ഖലീഫ സ്വീകരിച്ചപ്പോൾ
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ കസ്റ്റംസ് പ്രസിഡന്റ് ശൈഖ് അഹ്മദ് ബിൻ ഹമദ് ആൽ ഖലീഫ സ്വീകരിച്ചു. വിവിധ മേഖലകളിലെ ബഹ്റൈൻ-ഇന്ത്യ ബന്ധത്തെ പ്രസിഡന്റ് അഭിനന്ദിച്ചു.
കിങ് ഫഹദ് കോസ്വേയിലെ നിരവധി കസ്റ്റംസ് അഫയേഴ്സ് സൈറ്റുകൾ അംബാസഡർ സന്ദർശിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസും (സി.ബി.ഐ.സി) കസ്റ്റംസ് ബഹ്റൈനും തമ്മിലുള്ള ജോയന്റ് ആക്ഷൻ പ്ലാൻ വിജയകരമായി ഒപ്പിടുന്നത് ഉൾപ്പെടെ ഉഭയകക്ഷി താൽപര്യമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.കസ്റ്റംസ് ബഹ്റൈൻ പ്രസിഡന്റിനെ അംബാസഡർ നന്ദി അറിയിച്ചു.

