Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഹറഖി​െൻറയും...

മുഹറഖി​െൻറയും മനാമയുടെയും സാംസ്‌കാരിക ​ൈപതൃകം സംരക്ഷിക്കും

text_fields
bookmark_border
മുഹറഖി​െൻറയും മനാമയുടെയും സാംസ്‌കാരിക ​ൈപതൃകം സംരക്ഷിക്കും
cancel
camera_alt???????????-????? ????????? ??????????????? ??? ??? ??????? ???????? ???????? ????????????-???????????-??????????????? ??????? ???? ????? ????????? ???????? ????????

മനാമ: മുഹറഖി​​െൻറയും മനാമയുടെയും നാഗരിക-സാംസ്‌കാരിക ഔന്നിത്യം സംരക്ഷിക്കുന്നതിന്​ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ബഹ്‌റൈന്‍ സാംസ്‌കാരിക-പൈതൃക അതോറിറ്റി ചെയര്‍ പേഴ്‌സണ്‍ ശൈഖ മിയ ബിന്‍ത് മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അതോറിറ്റി ആസ്ഥാനത്തെത്തിയ പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്​ദുല്ല ഖലഫിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഇരു വിഭാഗവും സഹകരിച്ച് നടത്തുന്ന പദ്ധതികൾ ചര്‍ച്ച ചെയ്യുകയും 2018 ല്‍ പൂര്‍ത്തിയാക്കാനിരിക്കുന്ന പദ്ധതികളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.

സാംസ്‌കാരിക മേഖലയുടെ വികസനത്തിനായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശൈഖ മിയ പ്രശംസിച്ചു. മുഹറഖിന്​ ഇസ്‌ലാമിക പൈതൃക തലസ്ഥാനം എന്ന പദവി 2018ല്‍ ലഭിക്കുന്നതിനുള്ള പദ്ധതികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മന്ത്രി അറിയിച്ചു. അറാദ് ഫോര്‍ട്ടിന് സമീപം ട​െൻറ്​ സ്ഥാപിക്കുകയും വിവിധ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിന് പദ്ധതിയുള്ളതായി ശൈഖ മിയ പറഞ്ഞു. മനാമയിലെ ചരിത്ര പ്രധാന കെട്ടിടങ്ങളുടെ സംരക്ഷണ പദ്ധതികളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണത്തി​​െൻറയും സഹിഷ്ണുതയുടെയും കേന്ദ്രമായി മനാമയെ യുനെസ്‌കോ അംഗീകരിച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തി​​െൻറ സാംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രി പിന്തുണ പ്രഖ്യാപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newspresident of the bahrain
News Summary - president of the bahrain-bahrain-gulf news
Next Story