‘പ്രേരണ’ നാടക ക്യാമ്പിന് തുടക്കമായി
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ മലയാളി സാംസ്കാരിക കൂട്ടായ്മയായ ‘പ്രേരണ’യുെട നാടക പരിശീലന ക്യാമ്പിന് തുടക്കമായി. നാട്ടിൽ നിന്നെത്തിയ പ്രശസ്ത നാടക സംവിധായകൻ അഹ്മദ് മുസ്ലിമിെൻറ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. പ്രവാസി നാടക പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘പ്രേരണ’യുടെ കലാകാരന്മാർ പങ്കെടുക്കുന്ന ക്യാമ്പിലെ പരിശീലനം പുരോഗമിക്കുന്നത്.
ഒ.വി.വിജയെൻറ ‘കടൽത്തീരത്ത്’ എന്ന ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് പരിശീലനത്തിനൊടുവിൽ വേദിയിലെത്തുക. ഏപ്രിൽ 14 ന്സെഗയ്യയിലെ കെ.സി.എ ഹാളിൽ നാടകം അരങ്ങിലെത്തും. ബന്ധങ്ങളുടെ സൂക്ഷ്മമായ വേദനകൾ പകർത്തിയ ‘കടൽത്തീരത്ത്’ എന്ന സൃഷ്ടിയുടെ തീവ്രത ചോരാതെ വേദിയിൽ ആവിഷ്കരിക്കാനാണ് നടനും സംവിധായകനുമായ അഹ്മദ് മുസ്ലിമിെൻറ ശ്രമം. നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുകയും ചെയ്ത അഹ്മദ് മുസ്ലിം തൃശൂർ സ്കൂൾ ഒാഫ് ഡ്രാമയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.
കന്നട സംഘയിൽ നടക്കുന്ന ക്യാമ്പിൽ നടീനടന്മാരും സാങ്കേതിക വിദഗ്ദരുമടക്കം 30 പേർ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രമായ ‘വെള്ളായിയപ്പൻ’ എന്ന കർഷകത്തൊഴിലാളിയെ പി.വി സുരേഷ് അവതരിപ്പിക്കുന്നു. ‘നീലി മണ്ണാത്തി’ എന്ന സ്ത്രീകഥാപാത്രമായി വേഷമിടുന്നത് പൂജയാണ്. എല്ലാ ദിവസരും രാത്രി എട്ടുമുതൽ പത്തര മണി വരെയും അവധി ദിനങ്ങളിൽ കാലത്ത് പത്ത് മണി മുതൽ അഞ്ച് മണി വരെയുമാണ് ക്യാമ്പ് നടക്കുന്നത്.
മുൻ കാലങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള ശിൽപശാലയിൽ നിന്ന് വ്യത്യസ്തമായി, നാടകം ചിട്ടയായ പരിശീലനത്തിലൂടെ അരങ്ങിലെത്തിക്കുക എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ‘പ്രേരണ’ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
