കെ.എം.സി.സി സമ്മർ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി ജൂലൈ അഞ്ചിന് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി. പരിപാടികൾ മനാമ കെ.എം.സി.സി ഹാളിൽ നടക്കും. ജൂലൈ 5 മുതൽ ആഗസ്റ്റ് 1 വരെ രാവിലെ 8 മുതൽ ഉച്ചക്ക് ഒന്നു വരെയാണ് ക്യാമ്പ്.
6 മുതൽ 17 വരെ വയസ്സുള്ള കുട്ടികൾക്ക് പങ്കെടുക്കാം. വ്യക്തിത്വ വികസനം, ലൈഫ് സ്കിൽസ്, ഹാബിറ്റ്സ് മോൾഡിങ്, ആർട്സ്, സ്പോർട്സ്, ഫസ്റ്റ് എയ്ഡ്, ട്രോമാ കെയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫ്യൂചർ വേൾഡ്, ഫിനാൻസ് മാനേജ്മെന്റ് തുടങ്ങി വിവിധ വിഷയങ്ങളിൽ ട്രെയിനിങ് സെഷനുകൾ നടക്കും.
ക്യാമ്പിന്റെ ഭാഗമായി ശിൽപശാലകൾ, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ഗെയിംസ്, പ്രായോഗിക പരിശീലനം, മത്സരങ്ങൾ, ഫാമിലി മീറ്റ് എന്നിവ സംഘടിപ്പിക്കും. ക്യാമ്പിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ പരിശീലകരായ നബീൽ മുഹമ്മദ്, യഹ്യ മുബാറക്, ഹിഷാം പി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുക.
സമ്മർ ക്യാമ്പിന് കുട്ടികളെ രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള രക്ഷിതാക്കൾ 35989313, 33165242, 36967712 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ല കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

