ഫോേട്ടാഗ്രഫി മത്സരത്തിൽ പ്രെജു സുരേഷിന് ഒന്നാംസ്ഥാനം
text_fieldsപ്രെജു സുരേഷ്
മനാമ: ബഹ്റൈൻ വേൾഡ് ട്രേഡ് സെൻറർ നടത്തിയ ഫോേട്ടാഗ്രഫി മത്സരത്തിൽ മലയാളിക്ക് ഒന്നാം സ്ഥാനം. കാലടി ഒക്കൽ സ്വദേശി പ്രെജു സുരേഷാണ് സമ്മാനാർഹനായത്. ഇദ്ദേഹത്തോടൊപ്പം മാലിക് നാസും ഒന്നാം സ്ഥാനം നേടി.
ഉദയത്തിെൻറ പശ്ചാത്തലത്തിൽ വേൾഡ് ട്രേഡ് സെൻററിനെ പകർത്തിയ 'റിഫ്ലക്ഷൻ ഇൗ ബ്ലിസ്' എന്ന ചിത്രമാണ് പ്രജു സുരേഷിന് വിജയം നേടിക്കൊടുത്തത്. അസ്തമയത്തിെൻറ പശ്ചാത്തലത്തിൽ എടുത്ത ചിത്രത്തിനാണ് മാലിക് നാസിന് സമ്മാനം ലഭിച്ചത്. 250ൽ അധികം എൻട്രികളാണ് മത്സരത്തിനെത്തിയത്. ഇതിൽനിന്ന് പൊതുജന വോട്ടിങ്ങിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 12 ചിത്രങ്ങൾ ഫൈനലിൽ എത്തി. ഇൗ ചിത്രങ്ങൾ ഡിസംബർ ഒന്നു മുതൽ േമാഡ മാളിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിൽനിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.1000 ദീനാറിെൻറ ഷോപ്പിങ് വൗച്ചറാണ് സമ്മാനം. ബഹ്റൈനിൽ സീനിയർ അക്കൗണ്ടൻറായി ജോലി ചെയ്യുകയാണ് പ്രജു സുരേഷ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

