പ്രളയബാധിതർക്കായി കൊയിലാണ്ടി കൂട്ടത്തിെൻറ കൈത്താങ്ങ്
text_fieldsമനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ ഫേസ്ബുക്ക് കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടം, തങ്ങളുടെ പ്രദേശത്തും, വയനാട്ടിലും കാരുണ്യ പ്രവർത്തനങ്ങൾ ‘കനിവ് 2018’ എന്ന പേരിൽ നടപ്പാക്കി വരുന്നതായി അറിയിച്ചു. ഇപ്പോൾ വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിൽ ആറാംമൈൽ മേൽമുറി കുറിച്യർ മലയിൽ ഉരുൾപൊട്ടലിൽ വീടടക്കം എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഷെൽട്ടർ നിർമിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിലേക്കുള്ള അഡ്വാൻസ് തുക പിണങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി ചാപ്റ്റർ ജനറൽ സെക്രട്ടറി റഷീദ് മൂടാടിയാൻ വയനാട് എം.പി. ഷാനവാസിന് കൈമാറി. കൂടാതെ പിണങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയുടെ ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വീട് പുനരുദ്ധാരണം നടത്താനുള്ള കൊയിലാണ്ടി കൂട്ടം സഹായം സെൻട്രൽ കൗൺസിൽ അംഗം ജസീർ കാപ്പാട് , സ്കൂൾ അധ്യാപകനായ നാസർമാഷിന് കൈമാറി. ഫാരിസ് ബിൻ സിദ്ദിഖ്, ഗഫൂർ കുന്നിക്കൽ എന്നിവർ സംബന്ധിച്ചു. ഷെൽട്ടർ നിർമാണ പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നവർക്ക് കൊയിലാണ്ടി കൂട്ടം ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്. ഗിരീഷ് കാളിയത്ത് 39856331.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.