ചെമ്മീൻ ട്രോളിങ്ങിനും വിൽപനക്കും നിരോധനം
text_fieldsമനാമ: ചെമ്മീൻ ട്രോളിങ്ങിനും വിൽപനക്കും ആറു മാസത്തേക്ക് നിരോധനമേർപ്പെടുത്തി ഉത്തരവ്. പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ കാർഷിക, സമുദ്ര സമ്പദ് വിഭാഗം അതോറിറ്റി ചീഫ് ഇബ്രാഹിം ഹസൻ അൽ ഹാജ് ആണ് ഇക്കാര്യം അറിയിച്ചത്. ചെമ്മീൻ പ്രജനന, വളർച്ച കാലമായതിനാലാണ് ആറു മാസം ഇവ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വിലക്കുള്ളത്. ഫെബ്രുവരി ഒന്നു മുതൽ ജൂലൈ 31 വരെയാണ് വിലക്ക് തുടരുക. ആഗസ്റ്റ് ഒന്നിന് നിരോധം നീക്കുകയും ചെയ്യും. നിയമം ലംഘിച്ച് ചെമ്മീൻ പിടിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

