പ്രവാസി ഗൈഡന്‍സ് ഫോറം പതിനൊന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിെൻറ പതിനൊന്നാം വാർഷിക ആഘോഷം വിപുലമായി സംഘടിപ്പിച്ചു. സഗയയിലെ കെ.സി.എ ഓഡിറ്റോറിയത്തിൽ നടന്ന പരി പാടിയിൽ എറണാകുളം എം.പി ഹൈബി ഈഡൻ മുഖ്യാതിഥിയായിരുന്നു. പ്രവാസി ഗൈഡൻസ് ഫോറത്തിെൻറ പ്രസിഡൻറ് ക്രിസോസ്റ്റം ജോസഫ് അധ്യക്ഷത വഹിച്ചു. സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനായ സലാം മമ്പാട്ടുമൂലക്ക് പി.ജി.എഫ് കർമജ്യോതി പുരസ്കാരം സമ്മാനിച്ചു. പി.ജി.എഫ് പ്രോഡിജി പുരസ്കാരം ലേഖ ലതീഷിന് സമ്മാനിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച പി.ജി.എഫ് അംഗങ്ങളായ അമൃത രവി, നാരായണ്‍കുട്ടി, റോയ് തോമസ്, മിനി റോയ്, ഷിബു കോശി എന്നിവരെയും പി.ജി.എഫ് വിദ്യാർഥികൾക്കായി നടത്തിവരുന്ന വിവിധ പരിശീലനപരിപാടികളിൽ വിജയിച്ച വിദ്യാർഥികളെയും ആദരിച്ചു.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, പി.ജി.എഫ് ചെയർമാൻ ഡോ. ജോൺ പനക്കൽ, വർക്കിങ് ചെയർമാൻ പ്രദീപ് പുറവങ്കര, ജനറൽ സെക്രട്ടറി രമേഷ് നാരായണ്‍, മുന്‍ വര്‍ഷങ്ങളിലെ കര്‍മ്മജ്യോതി പുരസ്കാരജേതാക്കളായ എസ്.വി. ജലീല്‍, ഫ്രാന്‍സിസ് കൈതാരത്ത്, മാധ്യമ പ്രവര്ത്തകന് സോമന് ബേബി, പി.ജി.എഫ് സീനിയര്‍ അംഗം രവി മാരാത്ത്, ഈവൻറ് കൺവീനർ ലത്തീഫ് ആയഞ്ചേരി എന്നിവർ സംസാരിച്ചു. ഫൗണ്ടേഷന് ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കെ.സി.എ പ്രസിഡൻറ് സേവി മാത്തുണ്ണി നല്കി. ഇവൻറ് കോഓഡിനേറ്റര്‍ വിശ്വനാഥന് ഭാസ്കരന്, അനിൽകുമാര്‍, സജികുമാര്‍ തുടങ്ങിയവർ യോഗം നിയന്ത്രിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
