പ്രവേശനോത്സവം സംഘടിപ്പിച്ചു

09:35 AM
12/09/2018
മനാമ: ദാറുല്‍ ഈമാന്‍ മലയാള  വിഭാഗം നവാഗതരായ  വിദ്യാർഥികളെ  സ്വാഗതം ചെയ്​ത്​  പ്രവേശനോത്സവം സംഘടിപ്പിച്ചു. മനാമ ഇബ്​ദുൽ ഹൈതം കാമ്പസിൽ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ വിഭാഗം വകുപ്പ് അധ്യക്ഷന്‍ എ.എം ഷാനവാസ് വിദ്യാർഥികളോട് സംവദിച്ചു.   മദ്​റസ രക്ഷാധികാരി ജമാൽ നദ്‌വി , ആക്​ടിങ്​  പ്രിൻസിപ്പൽ പി.പി ജാസിർ, എം. അബ്ബാസ്, ബദറുദ്ദീൻ , അബ്​ദുൽ ഫത്താഹ്, മൊയ്​തു കണ്ണൂർ, നൗമൽ , നൗഷാദ് വി.പി, നസീം സബാഹ്, യൂനുസ് സലീം, മുഹമ്മദ് ഫെബീൽ, സക്കീന അബ്ബാസ്, ശബീറ മൂസ, നദീറ ഷാജി എന്നിവര്‍ പരിപാടിക്ക്   നേതൃത്വം നൽകി. ബേസിക് തലം മുതല്‍ ഏഴാം ക്ലാസ് വരെയും 13  മുതൽ18 വയസുവരെയുള്ള വിദ്യാർഥികൾക്ക് പ്രത്യേക ഇസ്​ലാമിക കോഴ്​സുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികള്‍ക്ക് ബഹ്റൈനി​​െൻറ  വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 
വിശദ  വിവരങ്ങള്‍ക്ക് 34064973 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Loading...
COMMENTS