നാടിന്റെ നന്മക്ക് നമ്മളൊന്നിക്കണം: പ്രവാസി വെൽഫെയർ ടോക് ഷോ ഇന്ന്
text_fieldsമനാമ: നാടിന്റെ നന്മയ്ക്ക് നമ്മൾ ഒന്നിക്കണം എന്ന പ്രമേയത്തിൽ പ്രവാസി വെൽഫെയർ ടോക്ക് ഷോ സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം ആറിന് സിഞ്ചിലുള്ള പ്രവാസി സെന്റൽ നടക്കുന്ന ടോക് ഷോയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
രാജ്യത്ത് സാമൂഹിക ധ്രുവീകരണം ശക്തിപ്പെടുന്ന കാലത്ത് സാഹോദര്യം എന്ന രാഷ്ട്രീയ ആശയത്തെ മുൻനിർത്തി നാടിന്റെ നന്മയ്ക്ക് നമുക്കൊന്നിക്കാനും നിലനിൽക്കുന്ന സാമൂഹിക രാഷ്ട്രീയ അധികാര ഘടനയെ പുനഃനിർണയിക്കാനുമുള്ള രാഷ്ട്രീയ ആശയങ്ങൾ പങ്കുവെക്കാനുമുള്ള വേദിയായിരിക്കും ടോക് ഷോ എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം മുഹമ്മദലി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

