പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിന സംഗമം
text_fieldsമനാമ: ഇന്ത്യയുടെ 74 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി 7.30 ന് സിഞ്ചിലുള്ള പ്രവാസി സെൻ്ററിൽ നടക്കുന്ന സംഗമത്തിൽ ഫൈസൽ മാടായി മുഖ്യാതിഥി ആയിരിക്കും.
ഇന്ത്യയുടെ മഹിതമായ പാരമ്പര്യവും സംസ്കാരവും പ്രവാസി സമൂഹത്തിന് പകര്‍ന്ന് നല്‍കാനും ജനങ്ങള്‍ക്കിടയിലുള്ള ഒത്തൊരുമയും ഐക്യവും ശക്തിപ്പെടുത്താനും പരിപാടി ലക്ഷ്യമിടുന്നു. രാജ്യത്തിൻ്റെ ജനാധിപത്യവും മതേതരത്വവും ആഗോളതലത്തില്‍ ശ്രദ്ധ നേടിയതാണ്. വിവിധ സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ മഹിത സംസ്കാരം നിലിർത്തുന്നതിനും മത, ജാതി, വർഗ, വർണങ്ങൾക്കതീതമായി ഇന്ത്യക്കാരെന്ന ഒറ്റ മനസ്സ് രൂപപ്പെടുത്താനും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും പ്രചോദനമായിരിക്കും പരിപാടിയെന്ന് പ്രവാസി വെൽഫെയർ ആക്ടിംഗ് സെക്രട്ടറി ആഷിക് എരുമേലി അറിയിച്ചു.
വിവരങ്ങൾക്ക് 36249805 / 39405069 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.