Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓ​ണാ​ഘോ​ഷം...

ഓ​ണാ​ഘോ​ഷം ഉ​ത്സ​വ​മാ​ക്കി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
Pravasi Welfare Onam Celebration
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ‘പ്ര​വാ​സി ഓ​ണം 23’ വി​വി​ധ ക​ലാ കാ​യി​ക സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി. സി​ഞ്ച് പ്ര​വാ​സി സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ബാ​ഡ്മി​ൻ​റ​ൺ കോ​ർ​ട്ടി​ലു​മാ​യി ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ഓ​ണ​പ്പാ​ട്ട്, തി​രു​വാ​തി​ര, നാ​ടോ​ടി നൃ​ത്താ​വി​ഷ്കാ​രം, കൈ​കൊ​ട്ടി​ക്ക​ളി, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് തു​ട​ങ്ങി വി​വി​ധ നൃ​ത്ത സം​ഗീ​ത​പ​രി​പാ​ടി​ക​ളും വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും വ​ടം​വ​ലി മ​ത്സ​ര​വും അ​ര​ങ്ങേ​റി.

സാം​സ്കാ​രി​ക സം​ഗ​മം പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ സാ​ഹോ​ദ​ര്യ​ത്തെ​ക്കു​റി​ച്ചും ക്ഷേ​മ രാ​ജ്യ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ഓ​ര്‍മ​ക​ള്‍ ഉ​ണ​ര്‍ത്തു​ന്ന കാ​ല​മാ​ണ് ഓ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ള​ർ​ന്ന് വ​രു​ന്ന സ​ങ്കു​ചി​ത വം​ശീ​യ​ത​യെ​യും വി​ദ്വേ​ഷ സം​സ്കാ​ര​ത്തെ​യും സാ​ഹോ​ദ​ര്യ​വും സൗ​ഹാ​ർ​ദ​വും സാ​മൂ​ഹ്യ​നീ​തി​യും ഉ​യ​ർ​ത്തി പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ പ്ര​വാ​സി സ​മൂ​ഹം ഒ​ന്നി​ച്ച് നി​ൽ​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം.

മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. ലി​ഖി​ത ല​ക്ഷ്മ​ണ​ൻ നി​യ​ന്ത്രി​ച്ച സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷി​ജി​ന ആ​ഷി​ക് സ്വാ​ഗ​ത​വും രാ​ജീ​വ് നാ​വാ​യി​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​ക്ക് ശേ​ഷം ന​ട​ന്ന ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും ഓ​ണ​ക്ക​ളി​ക​ൾ​ക്കും മൊ​യ്തു ടി.​കെ, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, ലി​ഖി​ത ല​ക്ഷ്മ​ണ​ൻ, ദീ​പ​ക്, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, അ​നി​ൽ കു​മാ​ർ ആ​റ്റി​ങ്ങ​ൽ, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, ആ​ബി​ദ ഒ.​പി., ശ്രീ​ജി ര​വി​കു​മാ​ർ, വ​ഫ ഷാ​ഹു​ൽ ഹ​മീ​ദ്, റു​മൈ​സ അ​ബ്ബാ​സ്, സ​ഞ്ജു എം. ​സ​നു, ഷി​ജി​ന ആ​ഷി​ഖ്, ജോ​യ്, അ​ബ്ദു​ൽ ജ​ലീ​ൽ, ആ​ഷി​ഖ് എ​രു​മേ​ലി, ഇ​ർ​ഷാ​ദ് കോ​ട്ട​യം, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, ഷ​ഹ​ബാ​സ്, അ​നി​ൽ കു​മാ​ർ, ഷാ​ഹു​ൽ ഹ​മീ​ദ്, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, അ​സ്‍ലം വേ​ളം, സു​മ​യ്യ ഇ​ർ​ഷാ​ദ്, മ​ഹ​മൂ​ദ്, ഫ​സ​ലു​റ​ഹ്മാ​ൻ, അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ട​മേ​രി, റ​ഷീ​ദ സു​ബൈ​ർ, മു​ഹ​മ്മ​ദ് അ​മീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും മെ​മ​ന്റോ​ക​ളും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam CelebrationPravasi WelfareBahrainOnam 2023
News Summary - Pravasi Welfare Onam Celebration
Next Story