Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസികൾക്ക് കരുതലായി...

പ്രവാസികൾക്ക് കരുതലായി പ്രവാസി വെൽഫെയർ 'മീറ്റ് യുവർ ഡോക്ടർ'; ഹെൽത്ത് കെയർ ഇനിഷ്യേറ്റിവ്

text_fields
bookmark_border
പ്രവാസികൾക്ക് കരുതലായി പ്രവാസി വെൽഫെയർ മീറ്റ് യുവർ ഡോക്ടർ; ഹെൽത്ത് കെയർ ഇനിഷ്യേറ്റിവ്
cancel
camera_alt

പ്രവാസി വെൽഫെയർ സംഘടിപ്പിച്ച “മീറ്റ് യുവർ ഡോക്ടർ” പരിപാടിയിൽനിന്ന്

മനാമ: ലോക തൊഴിലാളി ദിനത്തിൽ പ്രവാസി വെൽഫെയർ മെയ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച “മീറ്റ് യുവർ ഡോക്ടർ” ഹെൽത്ത് കെയർ ഇനിഷ്യേറ്റീവ് പ്രവാസികൾക്ക് വലിയ ആശ്വാസമായി. കിംസ് ഹെൽത്ത് മെഡിക്കൽ സെൻ്ററിൻ്റെ സഹകരണത്തോടെ സിഞ്ച് പ്രവാസി സെന്ററിൽ നടന്ന ക്യാമ്പിൽ സാധാരണക്കാരായ തൊഴിലാളികളും കുടുംബങ്ങളുമടക്കം വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

ബഹ്റൈനിലെ പ്രമുഖ പ്രവാസി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫൈസൽ, ഡോ. ജോയ്സ് ജോയ്, ഡോ. ദീപക്, ഡോ. നജീബ് ടി. എ. ഡോ. അനിന, ഡോ. നമിത, ഡോ. ഗോകുൽ, ഡോ ഇസ്മായിൽ കെ. കണ്ടിയിൽ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി. കിംസ് ഹെൽത്ത് മെഡിക്കൽ സെൻ്ററിൻ്റെ സഹകരണത്തോടെ ആവശ്യമുള്ളവർക്ക് ഫ്ലൂ വാക്സിനും സൗജന്യമായി നൽകി.

ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ക്യാമ്പ് ക്യാമ്പ് സന്ദർശിച്ച് സംഘാടനത്തെ പ്രശംസിച്ചു. പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് ഇത്തരം കൂട്ടായ പരിശ്രമങ്ങൾ അത്യാവശ്യമാണ്. വരും നാളുകളിലും സമാനമായ രീതിയിൽ സാമൂഹിക-ആരോഗ്യ പരിപാടികൾ സംഘടന തുടരും എന്ന് മെഡ്കെയർ കോഡിനേറ്റർ അബ്ദുല്ല കുറ്റ്യാടി പറഞ്ഞു.

പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ, ജനറൽ സെക്രട്ടറി ആഷിക് എരുമേലി, പ്രവാസി മെഡ്കെയർ കോഡിനേറ്റർ അബ്ദുല്ല കുറ്റ്യാടി എന്നിവരുടെ നേതൃത്വത്തിൽ മൊയ്തു തിരുവള്ളൂർ പ്രവാസി മെഡ്കെയർ എക്സിക്യൂട്ടീവുകളായ അനസ് കാഞ്ഞിരപ്പള്ളി, ഇർഷാദ് കോട്ടയം, ഷാനവാസ്, ഗഫാർ, ബാലാജി, ഷാനിബ്, ഖൽഫാൻ, ഫരീദ്, സതീഷ്, ഖൽഫാൻ, ആശിഷ്, കൃഷ്ണ കുമാർ, രാഹുൽ, ജിതിൻ ജേക്കബ്, സൗമ്യ, ജോസ്ലിൻ, ജെനീഷ്, ഷാഹുൽ ഹമീദ് വെന്നിയൂർ, സി. എം. മുഹമ്മദലി, ബദറുദ്ദീൻ പൂവാർ, അക്ബർ ഷാ, അജ്മൽ ഹുസ്സൈൻ, ജോയ് ആൻ്റണി, അബ്ദുൽ ഹക്കീം, യൂനുസ് കെ. പി, റിയാസ്, മഹമൂദ് മയാൻ, അനിൽ ആറ്റിങ്ങൽ, മുഹമ്മദ് അമീൻ, മുഹമ്മദ് ഷമ്മാസ്, ബഷീർ പാലേരി, അസ്‌ലം വേളം, ഉബൈസ്, സാജിർ, ഷെയ്ഖ് ഹാരിസ്, അദീബ് മുനീർ, സിറാജ് വെണ്ണാറോടി തുടങ്ങിയവരും പ്രവാസി മിത്ര എക്സിക്യൂട്ടീവുകളായ സബീന അബ്ദുൽ ഖാദർ, ഷിജിന ആഷിക്, സുമയ്യ ഇർഷാദ് തുടങ്ങിയ വിപുലമായ വളണ്ടിയർ വിംഗാണ് ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Pravasi Welfare 'Meet Your Doctor'; Healthcare Initiative to take care of expatriates
Next Story