പ്രവാസി വെൽഫെയർ മേയ് ഫെസ്റ്റ് നാളെ
text_fieldsമനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിവരാറുള്ള മേയ് ഫെസ്റ്റ് ഈ വർഷവും മെയ്ദിനത്തിൽ സിഞ്ചിലുള്ള പ്രവാസി സെന്ററിൽ നടക്കും. മേയ് ഒന്ന് വ്യാഴാഴ്ച രാവിലെ മുതൽ തുടങ്ങുന്ന മേയ് ഫെസ്റ്റിനോടനുബന്ധിച്ച് വിപുലമായ സാമൂഹിക സേവന പരിപാടികളാണ് പ്രവാസി വെൽഫെയർ ഒരുക്കിയിരിക്കുന്നത്.
രാവിലെ ഏഴു മുതൽ തുടങ്ങുന്ന മേയ് ഫെസ്റ്റിൽ പ്രവാസി ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന മെഡ്കെയറിന്‍റെ സഹായത്തോടെ മീറ്റ് യുവർ ഡോക്ടർ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പ്, മെഡിക്കൽ അവയർനെസ് ക്ലാസുകൾ, സ്ത്രീകളുടെ ആരോഗ്യം ആയുർവേദത്തിലൂടെ, വ്യായാമത്തിലൂടെ ആരോഗ്യം: വ്യായാമ പരിശീലനം, പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിനുള്ള ഹെൽപ് ഡെസ്ക് തുടങ്ങി സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഉൾപ്പെടെ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വിവിധ പരിപാടികൾ അണിയിച്ചൊരുക്കിയിട്ടുണ്ടെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു. മേയ് ഫെസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 35597784 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

