Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി വെൽഫെയർ മെയ്...

പ്രവാസി വെൽഫെയർ മെയ് ഫെസ്റ്റ് ബാഡ്മിന്‍റൺ ടൂർണമെൻറ് സംഘടിപ്പിച്ചു

text_fields
bookmark_border
പ്രവാസി വെൽഫെയർ മെയ് ഫെസ്റ്റ് ബാഡ്മിന്‍റൺ ടൂർണമെൻറ് സംഘടിപ്പിച്ചു
cancel
camera_alt

പ്രവാസി വെൽഫെയർ മെയ് ഫെസ്റ്റ് ബാഡ്മിൻറൺ ടൂർണമെന്‍റിൽനിന്ന്

മനാമ: പ്രവാസി വെൽഫെയർ മെയ് ഫെസ്‌റ്റ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പ്രവാസി ബാഡ്മിൻറൺ ടൂർണമെന്റിലെ അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവിൽ ലെവൽ 1 വിഭാഗത്തിൽ നിർമൽ ആർ ജിനേഷ്, സുഷിത് ഗുരുംഗും ജേതാക്കൾ ആയപ്പോൾ ഇഞ്ചോടിഞ്ച് പൊരുതികളിച്ച റിജോ ചാക്കോയും സുജിത് സുരാനും റണ്ണേഴ്സ് അപ്പ് ആയി. ആവേശവും ഉദ്യോഗവും ആദ്യാവസാനം വരെ നിലനിന്ന ലെവൽ 2 വിഭാഗത്തിൽ ഫസ്‌ലുറഹ്മാൻ വി പി, റഹാനസ് അബ്ദുറഹ്മാൻ എന്നിവർ പ്രവാസി കപ്പ് ഉയർത്തിയപ്പോൾ അവസാന ഷട്ടിൽ വരെ പൊരുതി കളിച്ച ബിബീഷ് ബാലകൃഷ്ണനും ആന്റണി ഫ്രാൻസിസും റണ്ണേഴ്സ് അപ്പ് ട്രോഫിക്ക് അർഹരായി.

സിഞ്ച് പ്രവാസി സെൻ്ററിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്മാറ്റ് ബാഡ്മിൻറൺ കോർട്ടിൽ നടന്ന മത്സരങ്ങൾ മുൻ ഇന്ത്യൻ ക്ലബ്ബ് ചെയർമാൻ കെ. എം. ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അദ്യക്ഷത വഹിച്ചു. പ്രവാസി സാമൂഹിക സംഘടനാ നേതാക്കൾ കളിക്കാരെ പരിചയപ്പെടുകയും അഭിവാദ്യം നൽകുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി കായികപ്രേമികൾ പങ്കെടുത്ത ടൂർണമെന്റ് മികച്ച സംഘാടനവും മത്സരവീര്യവും കൊണ്ട് ശ്രദ്ധേയമായി. കായിക രംഗത്ത് പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിനായി ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ടൂർണമെൻ്റ് കൺവീനർ ഷാഹുൽ ഹമീദ് വെന്നിയൂർ അറിയിച്ചു. ബാഡ്മിൻറൺ ഏഷ്യ ഇൻറർനാഷണൽ റഫറിയും സർട്ടിഫൈഡ് അമ്പയറുമായ ഷാനിൽ അബ്ദുറഹീം, ബഹറൈൻ നാഷണൽ അക്രഡിറ്റഡ് അമ്പയർമാരായ അൻവർ, റഷീദ്, സുജാത വൈദ്യ, ധന ശ്യാം, ഫൈസൽ, ശ്യാം എന്നിവർ കളി നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamabadminton tournamentPravasi WelfareBahrain
News Summary - Pravasi Welfare May Fest Badminton Tournament organized
Next Story