Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി വെൽഫെയർ ‘ഈദ് ഫെസ്റ്റ് 26’: സംഘാടക സമിതി രൂപവത്കരിച്ചു; ആഘോഷങ്ങൾക്ക് ബി.എം.സി വേദിയാകും

text_fields
bookmark_border
പ്രവാസി വെൽഫെയർ ‘ഈദ് ഫെസ്റ്റ് 26’: സംഘാടക സമിതി രൂപവത്കരിച്ചു; ആഘോഷങ്ങൾക്ക് ബി.എം.സി വേദിയാകും
cancel

മനാമ: ബഹ്‌റൈനിലെ പ്രവാസികൾക്കായി സാഹോദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും വിരുന്നൊരുക്കി പ്രവാസി വെൽഫെയർ 'ഈദ് ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. സാധാരണക്കാരായ തൊഴിലാളികളെയും കുടുംബങ്ങളെയും ഒരുമിച്ച് ചേർത്ത് ആഘോഷങ്ങൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈദ് ഫെസ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈദ് ഫെസ്റ്റ് വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

'ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ഈദ് ഫെസ്റ്റിലെ പ്രധാന ആകർഷണം രണ്ടാം പെരുന്നാൾ ദിനത്തിൽ ബി.എം.സി ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന 'സാഹോദര്യ ഈദ് ലഞ്ച്' ആണ്. ആയിരത്തോളം പേർ പങ്കുചേരുന്ന ഈ സൽക്കാരത്തോടൊപ്പം വൈവിധ്യമാർന്ന സംഗീത-കലാപരിപാടികളും കുടുംബ സംഗമവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന ഈദ് ഫെസ്റ്റ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനായി പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡന്റ് അക്ബർ ഷായെ തിരഞ്ഞെടുത്തു.

സാമൂഹിക പ്രവർത്തകൻ സയീദ് ഹനീഫ് മുഖ്യ രക്ഷാധികാരിയാണ്. പ്രവാസി സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇർഷാദ് കോട്ടയം സ്വാഗതം ആശംസിച്ചു. ഈദ് ഫെസ്റ്റ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാ സ്വാഗതസംഘ രൂപീകരണത്തിന് നേതൃത്വം നൽകി. ശാഹുൽ ഹമീദ് വെന്നിയൂർ നന്ദി പറഞ്ഞു. പ്രവാസി പ്രവാസി സമൂഹത്തെ ഒന്നിപ്പിക്കുന്ന സന്തോഷ വേദിയായി ഈദ് ഫെസ്റ്റ് മാറുമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pravasi Welfare ‘Eid Fest 26’: Organizing committee formed; BMC will be the venue for the celebrations
Next Story