Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.കെ. സലീമിന് യാത്രയയപ്പ് നൽകി പ്രവാസി വെൽഫെയർ

text_fields
bookmark_border
ഇ.കെ. സലീമിന്  യാത്രയയപ്പ്  നൽകി പ്രവാസി വെൽഫെയർ
cancel
camera_alt

ഇ.കെ. സലീമിന് നൽകിയ യാത്രയയപ്പ്

മനാമ: ദീർഘകാലത്തെ ബഹ്‌റൈനിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ മുൻ പ്രസിഡൻ്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഇ.കെ. സലീമിന് പ്രവാസി വെൽഫെയർ ഊഷ്മളമായ യാത്രയയപ്പ് നൽകി. സിഞ്ചിലെ പ്രവാസി സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും പങ്കെടുത്തു.

മികച്ച സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, ഫാമിലി കൗൺസിലർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കെ.ഐ.ജി, യാത്രാ അവകാശ സംരക്ഷണ സമിതി, പ്രവാസി വെൽഫെയർ, പ്രവാസി ഗൈഡൻസ് ഫോറം എന്നിവയുടെ പ്രസിഡന്റായും വിവിധ പ്രവാസി സാമൂഹിക കൂട്ടായ്മകളുടെ ഭാഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രവാസി വെൽഫെയറിനു വേണ്ടി പ്രസിഡൻ്റ് മജീദ് തണൽ ഇ.കെ. സലീമിന് ഉപഹാരം കൈമാറി. പ്രവാസജീവിതത്തിൽ ബഹ്‌റൈനിലെ പ്രവാസി സമൂഹവും പ്രത്യേകിച്ച് പ്രവാസി വെൽഫെയർ കൂട്ടായ്മയും തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും കരുതലിനും ഇ.കെ. സലീം നന്ദി രേഖപ്പെടുത്തി. പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അഡ്വ. ഷഫ്ന തയ്യിബ് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pravasi Welfare Bids Farewell to E.K. Saleem
Next Story