വർണാഭമായി പ്രവാസി വെൽഫെയർ ബാലോത്സവം
text_fieldsപ്രവാസി വെൽഫെയർ റിഫ സോൺ സംഘടിപ്പിച്ച പ്രവാസി ബാലോത്സവം
മനാമ: കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവാന്തരീക്ഷം ഒരുക്കി പ്രവാസി വെൽഫെയർ റിഫ സോൺ സംഘടിപ്പിച്ച പ്രവാസി ബാലോത്സവം ശ്രദ്ധേയമായി.
വ്യത്യസ്ത കളിമൂലകളിൽ ഒരുക്കിയ കളികളിലും പ്രസംഗം, കവിത, ഗാനം, മാപ്പിളപ്പാട്ട് എന്നിവയിൽ മത്സരിക്കാനുമാണ് കുട്ടികൾക്ക് അവസരം ഉണ്ടായിരുന്നത്. പ്രവാസി ബാലോത്സവത്തിൽ വിജയികളായവർക്കുള്ള അവാർഡ്ദാന സംഗമം പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്തു. പ്രസംഗ മത്സരത്തിൽ ലക്ഷ്മി രാജേഷും ഹുസ്ന നസ്രീനും ഒന്നാം സ്ഥാനം നേടിയപ്പോൾ മുഹമ്മദ് റയാൻ രണ്ടാം സ്ഥാനം നേടി.
കവിതാലാപനത്തിൽ ആയിഷ നദുവ, ഫഹീം എന്നിവർ ഒന്നാം സ്ഥാനവും നൂർ ഫാത്തിമ രണ്ടാം സ്ഥാനവും നേടി. മാപ്പിളപ്പാട്ട് മത്സരത്തിൽ ഫാത്തിമ നസറീനും ഗാനാലാപനത്തിൽ ഷാരോണും വിജയികളായി. കളിമൂലകളിൽ ഫിത്സ ഫാത്തിമ, ഹംദ ഹാരിസ്, ഇമാദ്, അയ്റ, റസിൻ ഷാ, സറ സിറാജുദ്ദീൻ എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ അമൽ അജ്മൽ, ഷിസ ഫാത്തിമ, രസിൻ ഷാ, ഇമാദ് എന്നിവർ രണ്ടാം സ്ഥാനം നേടി. ആഷിഖ് എരുമേലി, രാജീവ് നാവായിക്കുളം, എ.വി. ഹാഷിം, ജലീൽ മാമീർ, അബ്ദുല്ല കുറ്റ്യാടി, ഷിജിന ആഷിക്, മസീറ നജാഹ്, ആബിദ നജ്മുദ്ദീൻ, നൗഷാദ് തിരുവനന്തപുരം, മുഹമ്മദ് അമീൻ, മഹമൂദ് മായൻ, മുഹമ്മദലി മലപ്പുറം എന്നിവർ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഇർഷാദ് കോട്ടയം, ലിയ അബ്ദുൽ ഹഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

