പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റ്: കിംസ് ഹെൽത്ത് ജേതാക്കൾ
text_fieldsമനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച അൽ റബീഹ് വിന്നേഴ്സ് ട്രോഫിക്കും മാളൂസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള പ്രവാസി ബാഡ്മിന്റൺ ടൂർണമെന്റിൽ കിംസ് ഹെൽത്ത് അൽ റബീഹ് വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. സ്മാഷേഴ്സ് ബാഡ്മിന്റൻ ക്ലബ് മാളൂസ് റണ്ണേഴ്സ് ട്രോഫിക്ക് അർഹരായി. ബഹ്റൈനിലെ പ്രമുഖ ബാഡ്മിന്റൺ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കിംസ് ഹെൽത്തിനു വേണ്ടി ബിബീഷ് ബാലകൃഷ്ണനും അരുൺ രാജും പൊരുതിയപ്പോൾ സ്മാഷേഴ്സ് ബാഡ്മിന്റൻ ക്ലബിന് വേണ്ടി ഫൈസൽ സലീമും മുഹമ്മദ് ഷഹ്സാദും റാക്കറ്റേന്തി. ബഹ്റൈനിലെ പ്രശസ്ത ആക്റ്റിവിസ്റ്റും യോഗ പരിശീലകയുമായ ഫാത്തിമ അൽ മൻസൂരി ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
കായിക മേഖലയിലെ പ്രവർത്തനങ്ങൾ യുവത ശക്തിപ്പെടുത്തണമെന്ന് അവർ പറഞ്ഞു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകരായ നാസർ മഞ്ചേരി, ബഷീർ അമ്പലായി, അബ്രഹാം ജോൺ, റഷീദ് മാഹി, അൻവർ നിലമ്പൂർ, അബ്ദുസ്സലാം, സുനിൽ ബാബു, അബ്ബാസ് മലയിൽ, മുജീബ് മാഹി, ബഷീർ, മൊയ്തീൻ എന്നിവർ കളിക്കാരെ അഭിവാദ്യം ചെയ്തു.
ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും ബാഡ്മിന്റൺ കൺവീനർ പി. ഷാഹുൽ നന്ദിയും പറഞ്ഞു. ബാഡ്മിന്റൺ ഏഷ്യ സർട്ടിഫൈഡ് ഇന്റർനാഷനൽ അമ്പയർ ഷാനിൽ അബ്ദുറഹീം, ബഹ്റൈൻ നാഷനൽ അക്രഡിറ്റഡ് അമ്പയർമാരായ അൻവർ, റഷീദ്, അമ്പയർമാരായ ഫൈസൽ എം.സി, ഫൈസൽ എന്നിവർ കളി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

