Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ കൺവൻഷൻ-...

ബഹ്​റൈൻ കൺവൻഷൻ- പ്രവാസി സംഗമത്തിന്​ തുടക്കമായി

text_fields
bookmark_border
ബഹ്​റൈൻ കൺവൻഷൻ- പ്രവാസി സംഗമത്തിന്​ തുടക്കമായി
cancel
camera_alt????????? ?????????? ????? ??????? ??????? (????????)???? ???????????? ??????? ??????^ ??????? ????? ??????????????
മനാമ: ‘​േഗ്ലാബൽ ഒാർഗനൈസേഷൻ ഒാഫ്​ ഇന്ത്യൻ ഒാർജിൻ’ (ഗോപിയോ)യുടെ നേതൃത്വത്തിൽ ബഹ്​റൈൻ കൺവൻഷൻ- പ്രവാസി സംഗമത്തിന്​ ഗൾഫ്​ ഹോട്ടലിലെ ഗൾഫ്​ ഇൻറർനാഷണൽ കൺവൻഷൻ സ​െൻററിൽ തുടക്കമായി. സമ്മേളനം  മഹാരാഷ്​ട്ര കാബിനറ്റ്​ മന്ത്രി രാജ്​ പുരോഹിത്​ ഉദ്​ഘാടനം ചെയ്​തു. ഇന്ത്യൻ എംബസി ഫസ്​റ്റ്​ സെക്രട്ടറി ആനന്ദ്​ പ്രകാശ്​, ബഹ്​റൈൻ ചേംബർ ഒാഫ്​ കൊമേഴ്​സ്​ ബോർഡ്​ മെമ്പർ അഹ്​ലാം ജനാഹി, ലോർഡ്​ ഡിൽജിത്​ റാണ (ഹൗസ്​ ഒാഫ്​ ലോർഡ്​ യു ​െക), മുൻ ബി ജെ പി എം.പിയും പയനീർ എഡിറ്ററുമായ ച​ന്ദ്രൻ മിത്ര, സോമൻ ബേബി,ഡേ.തോമസ്​ അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.  ഗ്ലോബൽ പ്രസിഡൻറ്​ നീരജ്​ ബക്​ഷി അധ്യക്ഷത വഹിച്ചു. സണ്ണി കുലത്താക്കൽ സ്വഗതം പറഞ്ഞു. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും 400 പ്രതിനിധികൾ പ​െങ്കടുക്കുന്നതായി സംഘാടകർ അറിയിച്ചു. ഇന്ന്​  കിരീടാവകാശിയുടെ റോയൽ കോർട്ട്​ കാര്യ മേധാവി ശൈഖ്​ ഖലീഫ ബിൻ ദു​െഎജ്​ ആൽ ഖലീഫ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ ശശിതരൂർ എം.പി, ഡോ.സാം പിട്രോഡ എന്നിവർ  മുഖ്യപ്രഭാഷണം നടത്തും. ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻ ചീഫ്​ എക്​സിക്യൂട്ടീവ്​ ശൈഖ്​ ഖാലിദ്​ ഹമുദ്​ ആൽ ഖലീഫ, ,അക്​ബർ അൽ ഖലീജ്​ എന്നിവർ പ്രസംഗിക്കും. ഡാൻസർ ഗീതാചന്ദ്രൻ, റിയോ പാരാലിമ്പിക്​ മെഡലിസ്​റ്റ്​ ദീപാ മാലിക്ക്​, ശാസ്​ത്രഞ്​ജൻ ഡോ.വിഭ ധവാൻ, ബിസിനസ്​ വിമൻ ശ്രദ്ധ അഗൾവാൾ, ക്രാഫ്​റ്റ്​സ്​ ആക്​ടിവിസ്​റ്റ്​ പാറുൾ മഹാജൻ, ആരതി കൃഷ്​ണ തുടങ്ങിയവർ പ​െങ്കടുക്കുന്നുണ്ട്​. നാളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്​ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്​ധി പ്രസംഗിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspravasi sangamam- gulf news
News Summary - pravasi sangamam- bahrin gulf news
Next Story