പ്രവാസികൾ ഭൂമിയും വീടും വാങ്ങുന്നത് നിയന്ത്രിക്കുന്ന നീക്കത്തിന് എം.പിമാരുടെ പിന്തുണ
text_fieldsമനാമ: ടൂറിസത്തിനും നിക്ഷേപത്തിനുമായി മാറ്റിവെച്ച സ്ഥലങ്ങളിൽ ഒഴികെ പ്രവാസികൾ വീടും ഭൂമിയും വാങ്ങുന്നത് നിരോധിക്കുന്ന നീക്കത്തിന് എം.പിമാരുടെ പിന്തുണ. റിയൽ എസ്റ്റേറ്റ് വിപണിയിൽ ബഹ്റൈനികൾ തഴയപ്പെടുന്നു എന്ന പരാതിയെ തുടർന്നാണിത്. വിദേശികൾക്ക് ബഹ്റൈനിൽ എവിടെ വേണമെങ്കിലും ഭൂമിയും വീടും വാങ്ങാമായിരുന്നെങ്കിലും 2003ൽ സർക്കാർ ഇതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.അതു പ്രകാരം ഹൂറ, മനാമയിൽ അബു ഗസൽ, ജുഫൈറിൽ അൽ ഫാത്തിഹ് ഡിസ്ട്രിക്ട്, ഡിപ്ലോമാറ്റിക് ഏരിയ, റീഫ് െഎലൻറ്, സീഫ് തുടങ്ങിയ സ്ഥലങ്ങളിലും അംവാജ് െഎലൻറ് േപാലുള്ള നിക്ഷേപ പദ്ധതികളിലുമാണ് പ്രവാസികൾക്ക് ഭൂമി വാങ്ങാനുള്ള അവകാശം നിജപ്പെടുത്തിയത്. പ്രവാസികൾക്ക് ഇഷ്ടം പോലെ പണമുള്ളതിനാൽ അവരുടെ സാന്നിധ്യം വസ്തുവില വർധിക്കാൻ ഇടയായതായി എം.പി ശൈഖ് മാജിദ് അൽ മാജിദ് പറഞ്ഞെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം പാർലമെൻറിലാണ് എം.പി ഇങ്ങനെ പറഞ്ഞത്. പാർലമെൻറിെൻറ ധനകാര്യ സമിതി വൈസ് ചെയർമാൻ ജലാൽ അൽ ഖാദിം ആണ് ഇതു സംബന്ധിച്ച നിർദേശം കൊണ്ടുവന്നത്. ബഹ്റൈനികൾക്ക് വീടുവാങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പ്രവാസികളെ വീടുവാങ്ങാൻ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് ഭൂമിയും വീടും വാങ്ങാൻ അവകാശം നൽകുന്ന 2001ലെ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് പാർലമെൻറ് കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.ഇൗ അവകാശം ടൂറിസം, നിക്ഷേപ പദ്ധതികളിൽ മാത്രമാക്കണമെന്ന അനുഛേദം ഉൾപ്പെടുത്തണമെന്നാണ് എം.പിമാർ ആവശ്യപ്പെട്ടത്. അഞ്ച് എം.പിമാർ ചേർന്നാണ് നിർദേശം അവതരിപ്പിച്ചത്. ഇത് കാബിനറ്റ് ഒൗദ്യോഗിക നിയമ ഭേദഗതിയായി അംഗീകരിച്ച് ആറുമാസത്തിനകം ദേശീയ അസംബ്ലിയിൽ വോട്ടിങ്ങിനായി നൽകണം.ഇൗ വിഷയത്തിൽ കൃത്യമായ ആസൂത്രണം നടത്താൻ അടിയന്തരമായി റിയൽ എസ്റ്റേറ്റ് രംഗത്തെയും നിക്ഷേപ മേഖലയെയും കുറിച്ച് പഠനം നടത്തണമെന്ന് എം.പി ഇൗസ അൽ കൂഹ്ജി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
