Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രദ്ധേയമായി പ്രവാസി...

ശ്രദ്ധേയമായി പ്രവാസി മിത്ര വെബിനാർ

text_fields
bookmark_border
ശ്രദ്ധേയമായി പ്രവാസി മിത്ര വെബിനാർ
cancel
camera_alt

ലൈഫ് കോച്ച് ജിജി മുജീബിനുള്ള ഉപഹാരം പ്രവാസി മിത്ര പ്രസിഡൻ്റ് സബീന ഖാദർ നൽകുന്നു

മനാമ: ഗൾഫ് മേഖലയിലെ നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും ഓൺലൈൻ പഠനത്തിലെ വെല്ലുവിളികളെയും അതിജയിക്കാനുള്ള പ്രായോഗിക പരിഹാരങ്ങളുമായി പ്രവാസി മിത്ര സംഘടിപ്പിച്ച ഓൺലൈൻ വെബിനാർ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയമായി.

നിരവധി രക്ഷിതാക്കൾ പങ്കെടുത്ത വെബിനാറിൽ പ്രശസ്ത ലൈഫ് കോച്ചും നേറ്റൽ ന്യൂറോ കോച്ചും അധ്യാപികയുമായ ജിജി മുജീബ് മുഖ്യപ്രഭാഷണം നടത്തി. യുദ്ധവാർത്തകളും അനിശ്ചിതാവസ്ഥയും കുട്ടികളുടെ മനസ്സിലുണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഈ സമയത്ത് രക്ഷിതാക്കളുടെ കരുതലും പിന്തുണയുമാണ് ഏറ്റവും പ്രധാനമെന്നും അവർ പറഞ്ഞു.

ഓൺലൈൻ പഠനകാലത്ത് കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കാനും അവരുടെ ഏകാഗ്രത വർദ്ധിപ്പിക്കാനുമുള്ള പ്രായോഗിക പരിഹാരങ്ങളും നിർദ്ദേശങ്ങളും വെബിനാറിൽ അവർ പങ്കുവെച്ചു. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും അവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനും രക്ഷിതാക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകളും ജിജി മുജീബ് സദസുമായ് പങ്കുവെച്ചു. പ്രവാസി മിത്ര പ്രസിഡൻ്റ് സബീന ഖാദർ അദ്ധ്യക്ഷത വഹിച്ച വെബിനാറിൽ പ്രവാസി മിത്ര ജനറൽ സെക്രട്ടറി സാബിറ നൗഫൽ സ്വാഗതവും പ്രവാസി മിത്ര വൈസ് പ്രസിഡൻ്റ് വഫ ഷാഹുൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online webinarPravasi Mitragulf news bahrain
News Summary - Pravasi Mitra Webinar
Next Story