പ്രവാസി മിത്ര പാരന്‍റ്സ് ഗൈഡൻസ് വെബിനാർ നാളെ
text_fieldsമനാമ: ഗൾഫ് മേഖല കടന്നുപോകുന്ന അനിശ്ചിതാവസ്ഥ കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദത്തെ അതിജയിക്കാനും പ്രതിസന്ധികൾക്കിടയിൽ കടന്ന് വരുന്ന ഓൺലൈൻ പഠനം ആയാസ രഹിതവും ആരോഗ്യ പ്രദമാക്കാനും വേണ്ടി പ്രവാസി മിത്ര നടത്തുന്ന ബോധവൽകരണ പരിപാടികളുടെ ഭാഗമായി പ്രവാസി രക്ഷിതാക്കൾക്കായി പ്രവാസി മിത്ര പാരന്‍റ്സ് ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 7.30 ന് സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിൽ സർട്ടിഫൈഡ് ലൈഫ് കോച്ചും നടാൽ ന്യൂറോ കോച്ചും അധ്യാപികയുമായ ജിജി മുജീബ് മുഖ്യ പ്രഭാഷണം നടത്തും.
കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിച്ചുകൊണ്ട് പഠനത്തിൽ മികവ് തെളിയിക്കാനും പഠനത്തിൽ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും കുട്ടികൾ അകപ്പെട്ടിരിക്കുന്ന സ്ക്രീൻ ടൈം കുറക്കുന്നതിനും നിലവിലുള്ള വെല്ലുവിളികളെ അതിജീവിച്ച് കരുത്തുള്ളവരാക്കാനും വേണ്ട മാർഗ നിർദേശങ്ങൾ വെബിനാറിൽ ഉണ്ടാകും എന്ന് പ്രവാസി മിത്ര പ്രസിഡൻ്റ് സബീന അബ്ദുൽ ഖാദർ പറഞ്ഞു. കൂടുതൽ വിവങ്ങൾക്കായി 35458715 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

