പ്രവാസി ലീഗൽ സെൽ ഇടുക്കി ജില്ല കമ്മിറ്റി രൂപവത്കരിച്ചു
text_fieldsമനാമ: പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ഇടുക്കി ജില്ല കമ്മിറ്റി രൂപവത്കരിച്ചു. തൊടുപുഴ ഐശ്വര്യ റെസിഡൻസിയിൽ നടന്ന പൊതുയോഗത്തിൽ ഇടുക്കി ജില്ല കോഓഡിനേറ്റർ ബെന്നി പെരികിലത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. മുരളീ രവീന്ദ്രൻ, കേരള ചാപ്റ്റർ ട്രഷറർ തല്ഹത് പൂവച്ചൽ എന്നിവർ മുഖ്യതിഥികളായി. പ്രവാസി ലീഗൽ സെല്ലിനെക്കുറിച്ചും കേരള ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ജനറൽ സെക്രട്ടറിയും ട്രഷററും സദസ്സിന് വിവരിച്ചു.
പ്രവാസികൾ (ഇപ്പോൾ വിദേശത്ത് ഉള്ളവരും തിരികെ എത്തിയവരും മറുനാടൻ മലയാളികളും) നേരിടുന്ന പലവിധത്തിലുള്ള നിയമ പ്രശ്നങ്ങൾക്ക് സഹായം എത്തിക്കുക, പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്നിവയാണ് പ്രവാസി ലീഗൽ സെല്ലിന്റെ മുഖ്യലക്ഷ്യങ്ങൾ. വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, പ്രവാസി പൊതുപ്രവർത്തകർ തുടങ്ങിയവർ അടങ്ങുന്നതാണ് സെല്ലിന്റെ ഘടന.
ഭാരവാഹികളായി പ്രസിഡന്റ് ബെന്നി പെരികിലത്ത്, വൈസ് പ്രസിഡന്റുമാർ: ടോം എടയോടി, മിനി ജോൺ കളപ്പുര, സെക്രട്ടറി ജോയി ജോൺ പീടിയേക്കൽ, ജോയന്റ് സെക്രട്ടറിമാർ: അനു ബെന്നി പെരികിലത്ത്, ജോസഫ് സെബാസ്റ്റ്യൻ മണ്ണാറുവേലി, ട്രഷറർ ജിംസൺ ജോസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: ജോസ് നടക്കുഴക്കൽ, കെ.ഡി. മാത്യു, ജേക്കബ് ആലപ്പാട്ട്, ഷാജു പോൾ കൊന്നക്കൽ, അഡ്വ. സണ്ണി മാത്യു, അനീഷ് തോമസ് കാപ്പിൽ എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഇലക്ഷൻ നടപടികൾ നിയന്ത്രിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവർത്തനലക്ഷ്യങ്ങളും നയപരിപാടികളും പ്രസിഡന്റ് ബെന്നി പെരികിലത്ത് വിശദീകരിച്ചു.
ഷാജു പോൾ സ്വാഗതവും സെക്രട്ടറി ജോയി ജോൺ പീടിയേക്കൽ നന്ദിയും പറഞ്ഞു. ഇടുക്കി ജില്ല പ്രവാസി ലീഗൽ സെല്ലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഇടുക്കി ജില്ലയിലെ പ്രവാസികൾ 9778437413, 8921572852 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

