പ്രവാസി ഇന്ത്യൻ സമൂഹം ഗാന്ധി ജയന്തി ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150 ാം ജൻമദിനം ബഹ്റൈനിൽ വിവിഖ ഇന്ത്യൻ വിദ്യാലയങ്ങളിലും വിവിധ ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിലും ആഘോഷിച്ചു. ഗാന്ധിജി അനുസ്മരണ പരിപാടികളും പ്രഭാഷണങ്ങളും നടന്നു. ഇന്ത്യൻ സ്കൂളിൽ അംബാസഡർ ഉദ്ഘാടനം ചെയ്തു
മനാമ: ഇന്ത്യൻ എംബസിയുടെ ര:ക്ഷാധികാരത്തിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ മഹാത്മ ഗാന്ധിയുടെ ജൻമദിനം ആഘോഷിച്ചു. ആഘോഷം ഇന്ത്യൻ സ്ഥാനപതി അലോക്കുമാർ സിൻഹ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയൻമാൻ പ്രിൻസ് നടരാജൻ, വൈസ് ചെയർമാൻ ജയഫർ മൈദനി, സെക്രട്ടറി സജി ആൻറണി, സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു മണ്ണിൽ വർഗീസ്, എൻ.എസ് പ്രേമലത, മുഹമ്മദ് ഖുർഷിദ് അലാം,പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൻ ദേവസ്യ, സി.ബി.എസ്.സി സ്കൂൾ പ്രിൻസിപ്പൽ ഡോ.ഗോപാലൻ, അരുൺകുമാർ ശർമ, ഗോപിനാഥ്മേനോൻ എന്നിവർ സംബന്ധിച്ചു.
മഹാത്മഗാന്ധിയുടെ സന്ദേശം വിദ്യാർഥികൾ കൃത്യമായും മനസിലാക്കണമെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. അലോക്കുമാർ സിൻഹ ഗാന്ധിജിയുടെ മഹത്തായ സംഭാവനകൾ മറക്കാൻ കഴിയുന്നതല്ല. ഗാന്ധിജി സമാധാനത്തിെൻറയും സത്യാന്വേഷണത്തിെൻറയും ഏറ്റവും വലിയ ഉദാഹരണമാണെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. ഏഷ്യൻ സ്കൂളിൽ വിവിധ പരിപാടികൾ
മനാമ: ഏഷ്യൻ സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആഘോഷിച്ചു. മഹാത്മ ഗാന്ധിയുടെ ദർശനങ്ങളെയും ആദർശങ്ങളെയും കുറിച്ച് പ്രഭാഷണങ്ങളും സ്കിറ്റുകളും അവതരിപ്പിക്കപ്പെട്ടു. സ്കിറ്റുകളിൽ ഗാന്ധിജയുടെ ജീവിതമാണ് പ്രധാനമായും ചിത്രീകരിക്കപ്പെട്ടത്. നൃത്തവും മറ്റുകലാപരിപാടികളും നടന്നു. അധ്യാപകരും ജീവനക്കാരും പരിപാടികളിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
