കോഴിക്കോട് പ്രവാസി ഫോറം ഓണം-കേരളപ്പിറവി ആഘോഷം
text_fieldsമനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ഓണം-കേരളപ്പിറവി ആഘോഷം സൽമാബാദ് അൽഹിലാൽ ആശുപത്രി ഹാളിൽ സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് പ്രസിഡൻറ് വി.സി. ഗോപാലെൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ കെ. ജയേഷ് നന്ദിയും രേഖപ്പെടുത്തി. സേവി മാത്തുണ്ണി, അബ്രഹാം ജോൺ, ഫ്രാൻസിസ് കൈതാരത്ത്, രാജീവ് വെള്ളിക്കോത്ത്, ആസിഫ് കാപ്പാട്, ചന്ദ്രൻ തിക്കോടി, കെ.ടി. സലിം, യു.കെ. ബാലൻ, സുധീർ തിരുനിലത്ത്, അനില ശൈലേഷ് എന്നിവർ സംസാരിച്ചു.
അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അൽഹിലാൽ ആശുപത്രി സൽമാബാദ് ബ്രാഞ്ച് ചുമതലക്കാരായ അസീം സെയിത്ത്, പ്രസാദ് എന്നിവർക്കും പരിപാടികളിൽ പങ്കെടുത്തവർക്കും സർട്ടിഫിക്കറ്റുകൾ നൽകി. ജമാൽ കുറ്റിക്കാട്ടിൽ, ഫൈജു പന്നിയങ്കര, സത്യൻ പേരാമ്പ്ര, ഷീജ നടരാജ്, എം.പി. അഭിലാഷ്, ഷാജി പുതുക്കുടി, പി. അഷ്റഫ്, സജേഷ്, ററഎ. ശ്രീജിത്ത്, ജാബിർ, ഫൈസൽ പാറ്റാണ്ടി, അനിൽകുമാർ, ജിതേഷ്, സുധീഷ്, സുജിത്ത്, ശശി അറക്കൽ, എം.എം. ബാബു, സവിനേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
