Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസികളുടെ...

പ്രവാസികളുടെ ഭക്ഷണക്രമീകരണത്തിലെ താളപ്പിഴ; രോഗങ്ങളുടെ എണ്ണം കൂടുന്നു

text_fields
bookmark_border
പ്രവാസികളുടെ ഭക്ഷണക്രമീകരണത്തിലെ താളപ്പിഴ; രോഗങ്ങളുടെ എണ്ണം കൂടുന്നു
cancel

മനാമ: പ്രവാസി മലയാളികളുടെ ഭക്ഷണ ക്രമീകരണമില്ലായ്​മ രോഗികളുടെ എണ്ണം ഇരട്ടിയാക്കുന്നതായി പഠന ഫലം. ആശുപത്രികളിലും മെഡിക്കൽ ക്യാമ്പുകളിലും രോഗങ്ങളുമായെത്തുന്ന മലയാളികളിൽ പലരും ഭക്ഷണം കഴിക്കുന്നതിൽ സമയ ക്രമീകരണമോ, ആവശ്യമായ പോഷകങ്ങ​ൾ ഉൾപ്പെട​ുത്തുന്നതിലോ ശ്രദ്ധിക്കുന്നില്ലെന്നാണ്​ കണ്ടെത്തൽ. ഹൃദയാഘാതവും ജീവിത ശൈലി രോഗങ്ങളും മലയാളികൾക്കിടയിൽ വർധിക്കുന്നതി​​​െൻറ കാരണവും ഇതുതന്നെയാണ്​. രാത്രി ഉറക്കമൊഴിയുന്നതും രാവിലെ വൈകിയുണരുന്നതും പ്രഭാത ഭക്ഷണം ഉപേക്ഷിക്കാനുള്ള കാരണമാകുന്നുണ്ട്​. താമസ സ്ഥലത്ത്​ പാചകത്തിനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും രാവിലെ ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ മെനക്കെടാത്തവരാണ്​ ബാച്ചിലറായി കഴിയുന്നവരിൽ ഭൂരിഭാഗം പേരും. പകരം സാൻഡ്​വിച്ചും കോഫിയും പുറത്തുനിന്ന്​ കഴിക്കുകയും ചെയ്യുന്നു.

ജങ്ക്​ ​ഫ​ുഡ്​ പ്രഭാതഭക്ഷണമാകു​േമ്പാൾ സ്വാഭാവികമായുണ്ടാകുന്ന ആരോഗ്യ പ്രശ്​നങ്ങൾ ഗുരുതരമാണെന്ന്​ ഡോക്​ടർമാർ പറയുന്നു. ഉച്ചഭക്ഷണം കഴിക്കുന്നതിലാണ്​ പ്രധാനമായും ആളുകൾ സമയനിഷ്​ഠ പാലിക്കുന്നത്​. ജോലി സമയത്തുള്ള കൃത്യമായ ഇടവേള ലഭിക്കുന്നതിനാലാണിത്​. എന്നിരുന്നാലും ഇരുപത്​ ശതമാനത്തോളം മലയാളികൾ യഥാസമയം ഉച്ച ഭക്ഷണം കഴിക്കുന്നതിലും വീഴ്​ച വരുത്തുന്നവരാന്നെന്നാണ്​ മെഡിക്കൽ ക്യാമ്പുകളിൽ നിന്നും ആശുപത്രികളിൽ നിന്നും ലഭിക്കുന്ന വെളിപ്പെടുത്തലുകൾ​. രാത്രി ഭക്ഷണം സമയം വൈകിയും അ​തേസമയം നിയന്ത്രണമില്ലാതെ കഴിക്കുന്നതും മലയാളി
യ​ുവാക്കളുടെ പതിവ്​ രീതിയാണെന്നും വിലയിരുത്തപ്പെടുന്നു. പൊരിച്ച മാംസവും എണ്ണയും നിറഞ്ഞ ഭക്ഷണ പദാർഥങ്ങൾ വയർ നിറയെ കഴിച്ച്​ അത്​ ദഹിക്കുന്നതിന്​ മു​െമ്പ കിടന്നുറങ്ങുന്നതും ഭൂരിഭാഗത്തിനും ശീലമായിട്ടുണ്ട്​. പാതിരാത്രി ഭക്ഷണം കഴിക്കുന്നത്​ ദഹന പ്രകൃയയെ ബാധിക്കുമെങ്കിലും അതൊന്നും ആരും ചിന്തിക്കുന്നില്ല. ഇതി​​​െൻറയെല്ലാം ഫലമായി രോഗങ്ങൾ യുവാക്കളെപ്പോലും കീഴ്​പ്പെടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi food controllBahrain News
News Summary - pravasi food controll-bahrain-bahrain news
Next Story