Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്നേ​ഹ​ക്കി​റ്റു​മാ​യി...

സ്നേ​ഹ​ക്കി​റ്റു​മാ​യി പ്ര​വാ​സി കോ​ൺ​ഗ്ര​സ്​

text_fields
bookmark_border
സ്നേ​ഹ​ക്കി​റ്റു​മാ​യി പ്ര​വാ​സി കോ​ൺ​ഗ്ര​സ്​
cancel
camera_alt

പ്ര​വാ​സി കോ​ൺ​ഗ്ര​സ്​ കാ​വി​ലും​പാ​റ യൂ​നി​റ്റ് ന​ൽ​കു​ന്ന പി.​പി.​ഇ കി​റ്റു​ക​ൾ അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ കൈ​മാ​റു​ന്നു 

മ​നാ​മ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ജ​ന്മ​നാ​ടി​ന് കൈ​ത്താ​ങ്ങ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വാ​സി കോ​ൺ​ഗ്ര​സ്​ കാ​വി​ലും​പാ​റ യൂ​നി​റ്റ്​ പ്ര​ദേ​ശ​ത്തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്​​തു. ധാ​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​വു​മാ​യി 25ൽ​പ​രം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് കി​റ്റ്. നാ​ടി​ന് സ​ഹാ​യ ഹ​സ്​​ത​വു​മാ​യി ഇ​നി​യും പ്ര​വാ​സി കോ​ൺ​ഗ്ര​സ് ഒ​പ്പ​മു​ണ്ടാ​വു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ശ്രീ​ജി​ത്​ (ബ​ഹ്​​റൈ​ൻ) അ​റി​യി​ച്ചു.

കി​റ്റ് വി​ത​ര​ണോ​ദ്​​ഘാ​ട​നം കെ.​മു​ര​ളീ​ധ​ര​ൻ എം.​പി നി​ർ​വ​ഹി​ച്ചു. യൂ​ത്ത് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​വാ​സി കോ​ൺ​ഗ്ര​സി​െൻറ 10 പി.​പി.​ഇ കി​റ്റ്​ അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ കൈ​മാ​റി. കാ​വി​ലും​പാ​റ​യി​ൽ പൊ​തു​ക​ളി​സ്ഥ​ലം എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​വാ​സി കോ​ൺ​ഗ്ര​സ്​ എം.​പി​ക്ക് നി​വേ​ദ​ന​വും കൈ​മാ​റി. പ്ര​വാ​സി കോ​ൺ​ഗ്ര​സ്​ കാ​വി​ലും​പാ​റ പ്ര​സി​ഡ​ൻ​റ്​ പി.​കെ. ശ്രീ​ജി​ത്ത്, സെ​ക്ര​ട്ട​റി വി.​പി. ആ​ഷി​ഫ്, ജ​ന. സെ​ക്ര​ട്ട​റി അ​സ്​​ലം അ​രു​ൺ, കോ​ഒാ​ഡി​നേ​റ്റ​ർ ആ​കാ​ശ് ചീ​ത്ത​പ്പാ​ട്, ട്ര​ഷ​റ​ർ സി.​പി. സു​നി​ൽ, കെ.​പി. നൗ​ഷാ​ദ്, കെ.​പി. നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Congress
News Summary - Pravasi Congress
Next Story