നിറക്കൂട്ട് - ചാരുംമൂട് പ്രവാസി കൂട്ടായ്മ വിഷു-ഈദ് -ഈസ്റ്റർ ആഘോഷിച്ചു
text_fieldsചാരുംമൂട് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച വിഷു -ഈദ് -ഈസ്റ്റർ ആഘോഷം
മനാമ: ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലെയും പരിസര പ്രദേശങ്ങളിലെയും ബഹ്റൈൻ പ്രവാസികളുടെ കൂട്ടായ്മയായ ‘നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ’ വിഷു - ഈദ് - ഈസ്റ്റർ പരിപാടിയും കുടുംബ സംഗമവും സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലേറെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ബഹ്റൈനിലെ വിവിധ കലാകാരന്മാരും നിറക്കൂട്ട് കുടുംബത്തിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നിരവധി കലാപരിപാടികൾ പരിപാടിയെ വർണാഭമാക്കി. പ്രോഗ്രാം കൺവീനർ സനിൽ വള്ളികുന്നം നേതൃത്വം നൽകി.
നിറക്കൂട്ട് പ്രസിഡന്റ് കെ.കെ. ബിജു അധ്യക്ഷതവഹിച്ച ചടങ്ങിൽ സെക്രട്ടറി പ്രസന്നകുമാർ സ്വാഗതം ആശംസിച്ചു. ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരായ ഹരീഷ് മേനോനും ജഗദീഷ് ശിവനും ചേർന്ന് ഭദ്രദീപം തെളിച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി സിബിൻ സലിം ആശംസയും ട്രഷറർ വിജു നന്ദിയും അറിയിച്ചു. പരിപാടി വൻ വിജയമാക്കാൻ സഹകരിച്ച എല്ലാ അംഗങ്ങളോടും എക്സിക്യുട്ടിവ് കമ്മിറ്റി അകമഴിഞ്ഞ നന്ദി അറിയിച്ചു. സംഘടനയിൽ അംഗങ്ങളാകാൻ താൽപര്യമുള്ള പ്രദേശവാസികൾക്കു 3320 4247 (കെ.കെ. ബിജു), 3908 7184 (പ്രസന്നകുമാർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

