Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാളെ നാട്ടിലേക്ക്​;...

നാളെ നാട്ടിലേക്ക്​; മക്കൾക്ക്​ മിഠായി വാങ്ങാൻ പോലും കാശില്ല

text_fields
bookmark_border
നാളെ നാട്ടിലേക്ക്​; മക്കൾക്ക്​ മിഠായി വാങ്ങാൻ പോലും കാശില്ല
cancel

മ​നാ​മ: കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​യാ​യ യു​വാ​വ്​ നാ​ട്ടി​ൽ പോ​കു​ന്ന​തി​​െൻറ ത​ലേ​ദി​വ​സം കൈ​യി​ൽ മ​ക്ക​ൾ ​ക്ക്​ മി​ഠാ​യി വാ​ങ്ങാ​ൻ​പോ​ലും കാ​ശി​ല്ലാ​തെ സ​ങ്ക​ട​പ്പെട്ടപ്പോൾ സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​ർ തു​ണ​യാ​ യി. ​പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ റ മ​ക​ളു​ടെ ശ​സ്​​ത്ര​ക്രി​യ നീ​ളു​ന്ന​തി​ലു​ള്ള പ്ര​യാ​സ​വും യു​വാ​വി​നെ അ​ല ​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ ത​​െൻറ മാ​ന​സി​ക​സം​ഘ​ർ​ഷം യ​ു​വാ​വ്​ സു​ഹൃ​ത്താ​യ മ​നോ​ജ്​ മയ്യന്നൂ​രി​നെ ഫോ​ണി​ല​ൂ​ടെ അറി​യി​ച്ചു.

മ​േ​നാ​ജ്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഷി​ജു തി​രു​വ​ന​ന്ത​പു​രത്തെ ബന്ധപ്പെടുകയും അദ്ദേഹം യു​വാ​വി​നെ തേ​ടി​പ്പി​ടി​ച്ച്​ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കുകയുമായിരുന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ​പോ​ലും കാ​ശി​ല്ലാ​തി​രു​ന്ന അവസ്​ഥയിലായിരുന്നു യു​വാ​വ്​. തു​ട​ർ​ന്ന്​ യു​വാ​വി​​െൻറ മ​ക​ൾ​ക്കു​ള്ള ചി​കി​ത്സ​യു​ടെ കാ​ര്യ​ത്തി​നും മനോജും ഷിജുവും മുന്നിട്ടിറങ്ങി. വേറെ ചിലരും ഒന്നിച്ചു. കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​നം ന​ൽ​കാ​ൻ ഹോ​പ്​ ബ​ഹ്​​റൈ​നും ത​യാ​റാ​യി.

വി​ഷ​യ​മ​റി​ഞ്ഞ യു.​പി.​പി നേ​താ​ക്ക​ളാ​യ എ​ബ്ര​ഹാം ജോ​ണും എ​ഫ്.​എം. ​ൈഫ​സ​ലും സം​ഘ​ട​ന​യു​ടെ ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ, യു​വാ​വി​നെ ക്ഷ​ണി​ച്ചു​വ​രു​ത്തി സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റു​ക​യും ചെ​യ്​​തു. സ​ഹ​ജീ​വി​യെ സ​ഹാ​യി​ക്കാ​ൻ കൈ​ക​ൾ കോ​ർ​ത്തു​പി​ടി​ക്കു​ന്ന പ്ര​വാ​സി​സ​മൂ​ഹ​ത്തി​​െൻറ ന​ന്മ​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​യി യു​വാ​വി​ന്​ ല​ഭി​ച്ച സ​ഹാ​യ​ങ്ങ​ൾ.

മു​ൻ​കൂ​ർ തീ​രു​മാ​നി​ച്ച​പ്ര​കാ​രം വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം യു​വാ​വ്​ നാ​ട്ടി​ലേ​ക്ക്​ പോ​വു​ക​യും ചെ​യ്​​തു. തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന യു​വാ​വി​ന്​ മ​റ്റൊ​രു ജോ​ലി​ക്കു​ള്ള വാ​ഗ്​​ദാ​ന​വും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasigulf news
News Summary - pravasi-bahrain-gulf news
Next Story