പ്രവാസി അപ്പോസ്തോലേറ്റ് ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ
text_fieldsപ്രവാസി അപ്പോസ്തോലേറ്റ് ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ
മനാമ: പ്രവാസി അപ്പോസ്തോലേറ്റ് ബഹ്റൈൻ ചാപ്റ്ററിന്റെ 2023-24 വർഷത്തേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി ചുമതലയേറ്റു. കോഓഡിനേറ്റർമാരായി ഷിനോയ് പുളിക്കൽ, ബിജു ജോസഫ്, എക്സിക്യൂട്ടിവ് ജനറൽ സെക്രട്ടറിയായി ജോസഫ് വി. മാത്യൂസ് എന്നിവരെ തിരഞ്ഞെടുത്തു. മറ്റംഗങ്ങൾ: ജിബി അലക്സ് (നോർക്ക റൂട്ട്സ്), മോൻസി മാത്യു (ബിസിനസ് ഫോറം), സെബിൻ കുര്യാക്കോസ് (സ്റ്റഡി സെൽ), ജോസഫ് ഇഗ്നേഷ്യസ് (മീഡിയ സെൽ), സോണി മാത്യു (യൂത്ത് വിങ്), ലിൻസി ജോജി (വിമൻസ് വിങ്).
കേന്ദ്ര കമ്മിറ്റിയുടെയും ജി.സി.സി കമ്മിറ്റികളുടെയും പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനൊപ്പം ബഹ്റൈനിലെ പ്രവർത്തനങ്ങളും ഊർജിതമാക്കുമെന്ന് കമ്മിറ്റി പറഞ്ഞു.

