Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസിക്ഷേമത്തിന്...

പ്രവാസിക്ഷേമത്തിന് തുടരണം ഈ ഭരണം

text_fields
bookmark_border
പ്രവാസിക്ഷേമത്തിന് തുടരണം ഈ ഭരണം
cancel

ജേ​ക്ക​ബ് മാ​ത്യു

കേ​ര​ളം വീ​ണ്ടു​മൊ​രു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് അ​ടു​ക്കു​േ​മ്പാ​ൾ നാ​ട്ടി​ലെ​പ്പോ​ലെ​ത​ന്നെ പ്ര​വാ​സ​ലോ​ക​വും ഈ ​ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യി​ൽ ആ​വേ​ശ​പൂ​ർ​വം പ​ങ്കാ​ളി​ക​ളാ​കു​ക​യാ​ണ്. ദി​നം​പ്ര​തി​യു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ൾ നാ​ട്ടി​ലു​ള്ള​വ​രെ​ക്കാ​ളും മു​േ​മ്പ ശ്ര​ദ്ധി​ക്കു​ക​യും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​യി പ്ര​വാ​സി​ക​ൾ മാ​റി​യി​ട്ടു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​നു ഒ​രു പ​രി​ധി​വ​രെ സ​ഹാ​യി​ക്കു​ന്നു​മു​ണ്ട്.

യു.​ഡി.​എ​ഫ് സ​ർ​ക്കാ​റിെൻറ കാ​ല​ത്തു​ണ്ടാ​യ ക​ടും​വെ​ട്ടു​ക​ളി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​െൻറ ഭ​ര​ണ​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വോ​ട്ട് ന​ൽ​കി അ​ധി​കാ​ര​ത്തി​ലേ​റ്റി​യ ജ​ന​ങ്ങ​ളോ​ട് നീ​തി പു​ല​ർ​ത്താ​ൻ സ​ർ​ക്കാ​റി​ന്​ സാ​ധി​ച്ചു. പ്ര​വാ​സി​ക​ളു​ടെ സ്വ​പ്​​ന​ങ്ങ​ൾ​ക്കും പ്ര​തീ​ക്ഷ​ക​ൾ​ക്കും പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കു​ക​യും ചേ​ർ​ത്തു​നി​ർ​ത്തു​ക​യും ചെ​യ്​​ത സ​ർ​ക്കാ​റാ​ണി​ത്.

നോ​ർ​ക്ക, പ്ര​വാ​സി ക​മീ​ഷ​ൻ, ക്ഷേ​മ​നി​ധി ബോ​ർ​ഡ്, ലോ​ക കേ​ര​ള സ​ഭ തു​ട​ങ്ങി നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. നി​ര​വ​ധി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ, ധ​ന​സ​ഹാ​യ​ങ്ങ​ൾ, പു​ന​ര​ധി​വാ​സം, സ്വ​യം തെ​ഴി​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തു​വ​ഴി​യാ​യി ല​ഭ്യ​മാ​ക്കു​ന്നു.

മു​ൻ​സ​ർ​ക്കാ​റി​നെ അ​പേ​ക്ഷി​ച്ച്​ പ്ര​വാ​സി​ക്ഷേ​മ​ത്തി​ന് കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച​തും ഒ​ട്ടേ​റെ പു​തി​യ ന​ട​പ​ടി​ക​ൾ എ​ടു​ത്ത​തും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​െൻറ പ്ര​വാ​സി​ക​ളോ​ടു​ള്ള ക​രു​ത​ലി​നു തെ​ളി​വാ​ണ്. പ്ര​വാ​സി​ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ചും ഇ​ൻ​ഷു​റ​ൻ​സ് ന​ൽ​കി​യും കൊ​റോ​ണ​ക്കാ​ല​ത്ത് മ​ട​ങ്ങി​പ്പോ​കാ​നാ​കാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് 5000 രൂ​പ സ​ഹാ​യ​ധ​നം ന​ൽ​കി​യും, കൊ​റോ​ണ ടെ​സ്​​റ്റ്​ സൗ​ജ​ന്യ​മാ​ക്കി​യും പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ചു. കെ.​എ​സ്.​എ​ഫ്.​ഇ പ്ര​വാ​സി ചി​ട്ടി, കി​ഫ്ബി തു​ട​ങ്ങി​യ​വ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് നി​ക്ഷേ​പ അ​വ​സ​രം ന​ൽ​കു​ക വ​ഴി ധ​ന​സ​മ്പാ​ദ​ന​ത്തി​നു​ള്ള വ​ഴി​തു​റ​ക്കു​ക​യും ചെ​യ്​​തു. പ്ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യ പ്ര​വാ​സി പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തു​മെ​ന്നും, പ്രാ​യ​പ​രി​ധി കാ​ര​ണം പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കാ​തെ പോ​യ പ്ര​വാ​സി​ക​ളെ സാ​മൂ​ഹി​ക​ക്ഷേ​മ പെ​ൻ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​യി ലോ​ക കേ​ര​ള സ​ഭ​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും പു​തി​യ പ്ര​ക​ട​ന​പ​ത്രി​ക ഉ​റ​പ്പു​ന​ൽ​കു​ന്നു.

അ​ഭ്യ​സ്​​ത​വി​ദ്യ​രു​ടെ ഡി​ജി​റ്റ​ൽ തൊ​ഴി​ൽ പ​ദ്ധ​തി, വാ​യ്​​പ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി, സേ​വ​ന​സം​ഘ​ങ്ങ​ൾ, വി​പ​ണ​ന ശൃം​ഖ​ല തു​ട​ങ്ങി​യ തൊ​ഴി​ൽ പ​ദ്ധ​തി​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും. ഇ​വ​യെ​ല്ലാം സം​യോ​ജി​പ്പി​ച്ച് പ്ര​വാ​സി പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഏ​കോ​പി​ത പ്ര​വാ​സി തൊ​ഴി​ൽ പ​ദ്ധ​തി​ക്ക്​ രൂ​പം​ന​ൽ​കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക പ​റ​യു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​റിെൻറ തു​ട​ർ​ച്ച​യാ​യു​ള്ള അ​വ​ഗ​ണ​ന​യും സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ടു​ള്ള വി​വേ​ച​ന​വും ന​ൽ​കേ​ണ്ട വി​ഹി​തം വെ​ട്ടി​ക്കു​റ​ക്കു​ന്ന ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടും 2016ലെ ​പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ 95 ശ​ത​മാ​നം വാ​ഗ്​​ദാ​ന​ങ്ങ​ളും പാ​ലി​ച്ച ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ, ഇ​പ്പോ​ൾ ന​ൽ​കി​യ വാ​ഗ്​​ദാ​ന​ങ്ങ​ളും പാ​ലി​ക്കു​മെ​ന്നു ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ട്.

സ​മൂ​ഹ​ത്തി​െൻറ എ​ല്ലാം മേ​ഖ​ല​യി​ലു​മു​ള്ള ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​ന് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​ണ്. പ്ര​വാ​സി​സ​മൂ​ഹം ഒ​ന്നാ​കെ അ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​ത​ന്നെ ചെ​യ്യും.

(ബ​ഹ്റൈ​ൻ ന​വ​കേ​ര​ള കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അ​സി. സെ​ക്ര​ട്ട​റി​യാ​ണ്​ ലേ​ഖ​ക​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story