പ്രതിഭയുടെ ‘സ്നേഹനിലാവ്’ കുടുംബസംഗമം
text_fieldsപ്രതിഭ ഉമ്മുൽ ഹസ്സം യൂനിറ്റ് നടത്തിയ ‘സ്നേഹനിലാവ്’ കുടുംബസംഗമം
മനാമ: ബഹ്റൈൻ പ്രതിഭയുടെ 40ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രതിഭ മുഹറഖ് മേഖലക്ക് കീഴിലെ ഉമ്മുൽ ഹസ്സം യൂനിറ്റ് മുഹറഖ് സയാനിഹാളിൽ നടത്തിയ ‘സ്നേഹനിലാവ്’ കുടുംബസംഗമം ശ്രദ്ധേയമായി. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് സ്വാഗതസംഘം കൺവീനർ സജീവൻ മാക്കണ്ടി, യൂനിറ്റ് സെക്രട്ടറി ബിജു കെ.പി, യൂനിറ്റ് പ്രസിഡന്റ് ദുർഗകാശിനാഥൻ എന്നിവർ നേതൃത്വം നൽകി. പ്രതിഭ രക്ഷാധികാരി കമ്മിറ്റിയംഗങ്ങൾ കേന്ദ്ര കമ്മിറ്റിയംഗങ്ങൾ ,മുഹറഖ് മേഖല കമ്മിറ്റി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
പുരുഷന്മാർ അവതരിപ്പിച്ച ഒപ്പന യൂനിറ്റംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ് എന്നിങ്ങനെ കലാപരിപാടികളും പ്രതിഭ സ്വരലയയുടെ ഗാനമേളയും, സഹൃദയ പയ്യന്നൂരിന്റെ നാടൻ പാട്ടുകളും സംഗമത്തിന് മാറ്റേകി.
250ലധികം അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും, സൗഹൃദം പുതുക്കാനുമായ സ്നേഹനിലാവ് വേറിട്ട അനുഭവമായി.യൂനിറ്റ് എക്സി.അംഗം ബിജു. വി.എൻ മാർബിളിൽ തീർത്ത പ്രതിഭ 40ാം വാർഷികത്തിന്റെ എംബ്ലം യൂനിറ്റ് സെക്രട്ടറി ബിജു.കെ. പി. രക്ഷാധികാരി ക്ക് ചടങ്ങിൽവെച്ച് കൈമാറി. പരിപാടികൾ അവതരിപ്പിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രതിഭ സ്വരലയയിലെയും സഹൃദയ പയ്യന്നൂർ എന്നിവയിലെ ഗായകർക്കും യൂനിറ്റിന്റെ ഉപഹാരം നൽകി.

