Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​തി​ഭ വേ​ന​ൽ...

പ്ര​തി​ഭ വേ​ന​ൽ തു​മ്പി​ക​ൾ -2023 ക്യാ​മ്പി​ന് സ​മാ​പ​നം

text_fields
bookmark_border
camp over
cancel
camera_alt

പ്ര​തി​ഭ ബാ​ല വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ‘വേ​ന​ൽ​ത്തു​മ്പി​ക​ൾ ’ അ​വ​ധി​ക്കാ​ല ക്യാ​മ്പ്

മ​നാ​മ: ലോ​റ​ൽ​സ് ഗ്ലോ​ബ​ൽ എ​ജു​ക്കേ​ഷ​ൻ ഹാ​ളി​ൽ ബ​ഹ്റൈ​ൻ പ്ര​തി​ഭ ബാ​ല​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു മാ​സ​ക്കാ​ല​മാ​യി ന​ട​ന്നു​വ​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള അ​വ​ധി​ക്കാ​ല ക്യാ​മ്പ് `വേ​ന​ൽ​ത്തു​മ്പി​ക​ൾ - 2023' ന് ​തി​ര​ശ്ശീ​ല വീ​ണു. വേ​ന​ൽ തു​മ്പി കൂ​ട്ടു​കാ​രു​ടെ ഘോ​ഷ​യാ​ത്ര​യോ​ടെ ആ​രം​ഭി​ച്ച സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം കെ.​സി.​എ ഹാ​ളി​ൽ ഡെ​യ്ലി ട്രൈ​ബ്യൂ​ൺ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.

പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌ പ​തേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​തി​ഭ പ്ര​സി​ഡ​ന്‍റ് അ​ഡ്വ​ക്കേ​റ്റ് ജോ​യ് വെ​ട്ടി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ന​ൽ​ത്തു​മ്പി​ക​ൾ - 2023 ക്യാ​മ്പ് ഡ​യ​റ​ക്ട​ർ മു​സ​മ്മി​ൽ കു​ന്നു​മ്മ​ൽ, പ്ര​തി​ഭ മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത്‌, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം എ​ൻ.​കെ. വീ​ര​മ​ണി, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ബി​നു ക​രു​ണാ​ക​ര​ൻ, ജോ. ​ക​ൺ​വീ​ന​ർ ഷീ​ജ വീ​ര​മ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ട​ക​ങ്ങ​ൾ, നൃ​ത്ത​ശി​ല്പ​ങ്ങ​ൾ, നൃ​ത്യം, ആം​ഗ്യ​പ്പാ​ട്ട്, എ​ന്നി​വ 130 വേ​ന​ൽ​ത്തു​മ്പി​ക​ൾ ചേ​ർ​ന്ന് മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​ക​ളാ​യി അ​വ​ത​രി​പ്പി​ച്ചു. തു​മ്പി​ക​ൾ​ക്കൊ​പ്പം അ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച ടീ​ച്ച​ർ​മാ​രും ക​ലാ​പ്ര​ക​ട​ന​വു​മാ​യി ചേ​ർ​ന്നു. ജോ. ​ക​ൺ​വീ​ന​ർ രാ​ജേ​ഷ് ആ​റ്റാ​ച്ചേ​രി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:camp
News Summary - Pratibha Venal Thumbikal-2023 Camp was over
Next Story