പ്രതിഭ വനിതവേദി സമ്മേളന ലോഗോയും പെണ്ണരങ്ങ് പോസ്റ്ററും പ്രകാശനംചെയ്തു
text_fieldsപ്രതിഭ വനിതവേദി പെണ്ണരങ്ങ് പോസ്റ്റർ പ്രകാശനം ചെയ്യുന്നു
മനാമ: പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തിനു മുമ്പായി നടക്കുന്ന വനിതവേദി വാർഷിക സമ്മേളന ലോഗോയും പെണ്ണരങ്ങ് പോസ്റ്ററും പ്രകാശനംചെയ്തു. യോഗത്തിൽ വനിതവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതം പറഞ്ഞു. പ്രതിഭ വൈസ് പ്രസിഡന്റ് സിൽജ സതീഷ് അധ്യക്ഷയായിരുന്നു. സംഘാടക സമിതി യോഗം പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ ഉദ്ഘാടനം ചെയ്തു.
സമ്മേളന ചെയർമാനും മുഖ്യരക്ഷാധികാരിയുമായ പി. ശ്രീജിത്, സമ്മേളന ജനറൽ കൺവീനർ ഷെറീഫ് കോഴിക്കോട്, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രതിഭ പ്രസിഡന്റ് അഡ്വക്കറ്റ് ജോയ് വെട്ടിയാടൻ, വനിതവേദി മുൻ സെക്രട്ടറി ബിന്ദു റാം, വനിതവേദി മുൻ പ്രസിഡന്റ് നിഷ സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം സരിത കുമാർ, വനിതവേദി പ്രസിഡന്റ് സജിഷ പ്രജിത്ത് എന്നിവർ ആശംസകൾ നേർന്നു. പെണ്ണരങ്ങ് ബഹ്റൈനിലെ സ്ത്രീകൾ മാത്രം ഒരുക്കുന്ന പരിപാടിയായി വിജയിപ്പിക്കുന്നതിന് ഡോ. ശിവ കീർത്തി രവീന്ദ്രൻ കൺവീനറും സുജിത രാജൻ, ഷീല ശശി എന്നിവർ ജോയന്റ് കൺവീനർമാരുമായ 75 അംഗ സംഘാടക സമിതി നിലവിൽവന്നു.
പെണ്ണരങ്ങ് പോസ്റ്റർ പ്രകാശനം പ്രതിഭ കേന്ദ്ര സമ്മേളന ജനറൽ കൺവീനർ ഷെരീഫ് കോഴിക്കോട്, പെണ്ണരങ്ങ് കൺവീനർ ഡോ. ശിവകീർത്തി രവീന്ദ്രന് നൽകിയും വനിതവേദി സമ്മേളന ലോഗോ പ്രകാശനം ജനറൽ സെക്രട്ടറി പ്രദീപ് പതേരി വനിതവേദി സെക്രട്ടറി റീഗ പ്രദീപിന് നൽകിയും നിർവഹിച്ചു.
വനിതവേദി ട്രഷറർ സൗമ്യ പ്രദീപ് നന്ദി പറഞ്ഞു.

