Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​തി​ഭ വ​നി​ത​വേ​ദി...

പ്ര​തി​ഭ വ​നി​ത​വേ​ദി പ്ര​മേ​ഹ അ​വ​ബോ​ധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്ര​തി​ഭ വ​നി​ത​വേ​ദി പ്ര​മേ​ഹ അ​വ​ബോ​ധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ: പ്ര​തി​ഭ മു​ഹ​റ​ഖ് മേ​ഖ​ല വ​നി​ത വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​ഖ​ല വ​നി​ത​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഒ​പ്പം ജീ​വി​ത​രീ​തി രോ​ഗ​മാ​യ പ്ര​മേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ ക്ലാ​സ് ബ​ഹ്റൈ​ൻ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ലെ ക്ലി​നി​ക്ക​ൽ ഡ​യ​റ്റീ​ഷ്യ​നും മു​ഹ​റ​ഖ് യൂ​നി​റ്റ് അം​ഗ​വു​മാ​യ റീ​ഷ പി.​എം എ​ടു​ത്തു. മേ​ഖ​ല​യി​ലെ ആ​റു യൂ​നി​റ്റു​ക​ളി​ൽ നി​ന്നു​ള്ള വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മേ​ഖ​ല വ​നി​ത​വേ​ദി ക​ൺ​വീ​ന​ർ സ​ജി​ത സ​തീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ഷീ​ല ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത​വേ​ദി സെ​ക്ര​ട്ട​റി റീ​ഗ പ്ര​ദീ​പ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷീ​ബ രാ​ജീ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​മേ​ഹ രോ​ഗ​ത്തെ​ക്കു​റി​ച്ചും ന​മ്മ​ൾ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ അ​വ​ലം​ബി​ക്കേ​ണ്ട ക​രു​ത​ലു​ക​ളും ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട ക്ലാ​സി​ൽ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു. തു​ട​ർ​ന്ന് സ​ദ​സ്സി​ൽ​നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും പ​റ​ഞ്ഞു. മേ​ഖ​ല ക​മ്മി​റ്റി അം​ഗം ദു​ർ​ഗ കാ​ശി​നാ​ഥ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diabetes awarenessPratibha Vanita Vedi
Next Story