ഉത്സവമായി പ്രതിഭ ‘ഉത്സവ് 2025’ ഗ്രാൻഡ് ഫിനാലെ
text_fieldsപ്രതിഭ ‘ഉത്സവ് 2025’ ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം പ്രതിഭ രക്ഷാധികാരി സമിതി അംഗവും
ലോക കേരള സഭാംഗവുമായ സി.വി. നാരായണൻ നിർവഹിക്കുന്നു
മനാമ: ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല സംഘടിപ്പിച്ച പ്രഥമ കലാ സാഹിത്യ മത്സരമായ ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ഇന്ത്യൻ ക്ലബിൽ നടന്നു. നിറഞ്ഞ ജനാവലിയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ അതുൽ നറുകര അവതരിപ്പിച്ച സംഗീത നിശ കലാസ്വാദകരെ ആവേശത്തിലാഴ്ത്തി. സ്വരലയയുടെ സ്വാഗത ഗാനത്തോടെ തുടങ്ങിയ പരിപാടിയിൽ ബഹ്റൈനിലെ അറിയപ്പെടുന്ന കലാ പ്രവർത്തകർ അണിയിച്ചൊരുക്കിയ ഒപ്പന, സിനിമാറ്റിക് ഡാൻസ്, കുച്ചിപ്പുടി, ഡാൻസ് തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ അവതരിക്കപ്പെട്ടു.
ഉത്സവ് 2025ലെ വിജയികൾക്കുള്ള ട്രോഫിയും, മത്സരങ്ങൾ വിലയിരുത്തിയ ജഡ്ജസിനുള്ള മെമോന്റോയും ഫിനാലെയിൽ വെച്ച് വിതരണം ചെയ്തു. ഉത്സവ് 2025, ഓവറോൾ ചാമ്പ്യൻ ട്രോഫി ഉം അൽ ഹസം യൂനിറ്റും, റണ്ണർഅപ് ട്രോഫി ഹിദ്ദ് യൂനിറ്റും കരസ്ഥമാക്കി. ഉദ്ഘാടന സമ്മേളനം പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സി.വി നാരായണൻ നിർവഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ പി. ശ്രീജിത്ത്, ഉത്സവ് 2025 ചെയർപേഴ്സൻ എ.വി അശോകൻ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, വനിത വേദി ആക്ടിങ് സെക്രട്ടറി സജിത സതീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മേഖല സെക്രട്ടറി ബിനു കരുണാകരൻ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ സന്തു പടന്നപ്പുറം നന്ദിയും രേഖപ്പെടുത്തിയ ഉദ്ഘാടന ചടങ്ങിന് മേഖല പ്രസിഡന്റ് സജീവൻ മാക്കണ്ടി അധ്യക്ഷത വഹിച്ചു.
തുടർന്ന് പ്രശസ്ത സിനിമ പിന്നണി ഗായകനും നാടൻപാട്ട് കലാകാരനുമായ അതുൽ നറുകരയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി ഫോക്ലോർ അക്കാദമിയുടെ അംഗീകാരമുള്ള ബഹ്റൈനിലെ നാടൻപാട്ട് കൂട്ടമായ സഹൃദയ നാടൻപാട്ട് സംഘത്തോടൊപ്പം അരങ്ങേറി. പ്രതിഭയുടെ കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരം പ്രതിഭയുടെ നാല് മേഖലകളിയായി നടന്നുവന്ന കലാ കായികോത്സവത്തിന്റെ ഭാഗമായാണ് മുഹറഖ് മേഖലയിൽ പ്രതിഭ ഉത്സവ് 2025 സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

