പ്രതിഭ സോക്കർ കപ്പ് 2023 ഈഗിൾസ് എഫ്.സി ചാമ്പ്യൻമാർ
text_fieldsപ്രതിഭ സോക്കർ കപ്പ് 2023 ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ ഈഗിൾസ് എഫ്.സി ടീം
മനാമ: ബഹ്റൈൻ പ്രതിഭ കായികവേദി കെ.എഫ്.എയുടെ കീഴിൽ സംഘടിപ്പിച്ച പ്രതിഭ സോക്കർ കപ്പ് 2023 ഫുട്ബാൾ ടൂർണമെന്റിൽ ഈഗിൾസ് എഫ്.സി ചാമ്പ്യൻമാരായി. പതിനാറ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ യുവകേരള എഫ്.സി രണ്ടാം സ്ഥാനവും സെവൻസ്റ്റാർ എഫ്.സി മൂന്നാംസ്ഥാനവും ഷൂട്ടേഴ്സ് മനാമ എഫ്.സി നാലാം സ്ഥാനവും നേടി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഈഗിൾസ് എഫ്.സിയുടെ ജിഷ്ണു തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഡിഫൻഡറായി യുവകേരള എഫ്.സിയുടെ ഫർഹാനും മികച്ച ഗോൾകീപ്പറായി യുവകേരള എഫ്.സിയുടെ തന്നെ ഷിഹാബും ടോപ് സ്കോററായി മറീന എഫ്.സിയുടെ ഗുഡ്വിനും ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഈഗിൾസ് എഫ്.സിയുടെ ഫാരിസും തിരഞ്ഞെടുക്കപ്പെട്ടു.ചാമ്പ്യൻമാർക്കുള്ള സമ്മാനദാനം പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരിയും രണ്ടാം സ്ഥാനക്കാർക്കുള്ള സമ്മാനദാനം കെ.എഫ്.എ പ്രസിഡന്റ് സലാമും നിർവഹിച്ചു. ടൂർണമെന്റ് വിജയിപ്പിക്കാൻ സഹകരിച്ച മുഴുവൻ കായിക പ്രേമികളെയും അഭിവാദ്യം ചെയ്യുന്നതായി ബഹ്റൈൻ പ്രതിഭ സോക്കർകപ്പ് 2023 സംഘാടകസമിതി ചെയർമാൻ രാജേഷ് ആറ്റടപ്പയും ജനറൽ കൺവീനർ റാഫി കല്ലിങ്ങലും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

