ഗൾഫ് രാജ്യങ്ങളിൽ പി.എസ്.സി പരീക്ഷ സെന്ററുകൾ അനുവദിക്കുക -പ്രതിഭ റിഫ മേഖല സമ്മേളനം
text_fieldsപ്രതിഭ റിഫ മേഖല സമ്മേളനം
മനാമ: ബഹ്റൈൻ പ്രതിഭയുടെ 29ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി റിഫ മേഖല സമ്മേളനം കെ.സി.എ ഹാളിൽ നടന്നു. സ്വാഗതസംഘം ചെയർമാൻ ചന്ദ്രൻ പിണറായി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് ഷിബു ചെറുതുരുത്തി താൽക്കാലിക അധ്യക്ഷനായിരുന്നു.
ലിജിത് പുന്നശ്ശേരി അനുശോചനപ്രമേയവും രഹന ഷമേജ് രക്തസാക്ഷിപ്രമേയവും മേഖല സെക്രട്ടറി മഹേഷ് കെ.വി മേഖല പ്രവർത്തന റിപ്പോർട്ടും പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ചന്ദ്രൻ പിണറായി, ഷിബു ചെറുതുരുത്തി, റീഗ പ്രദീപ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ പി.എസ്.സി പരീക്ഷ സെന്ററുകൾ അനുവദിക്കുക, കെ-റെയിൽ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് അനുമതി നൽകുക, ലഹരിയുടെ വ്യാപനവും വിപത്തും തടയാൻ ശക്തമായ നിയമപരിഷ്കരണം കൊണ്ടുവരുക എന്നീ കാര്യങ്ങൾ പ്രമേയങ്ങളിലൂടെ സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ഷിജു പിണറായി, കെ.വി. മഹേഷ്, ബാബു വി.ടി
2023-25 വർഷ കാലത്തേക്കുള്ള റിഫ മേഖല കമ്മിറ്റിയിലേക്ക് ഷിജു പിണറായി (പ്രസി), മഹേഷ് കെ.വി (സെക്ര), ബാബു വി.ടി (ട്രഷ), ഷമേജ് (വൈ. പ്രസി), രഞ്ജു ഹരീഷ് (ജോ. സെക്ര), സുരേന്ദ്രൻ വി.കെ (മെംബർഷിപ് സെക്ര), കാസിം മഞ്ചേരി (അസി. മെംബർഷിപ് സെക്ര) എന്നിവരെ ഭാരവാഹികളായും ബാലകൃഷ്ണൻ, ഷമിത സുരേന്ദ്രൻ, രഹന ഷമേജ്, ലിജിത് പുന്നശ്ശേരി, ഷിജി വി.കെ, രാജൻ ഇ.വി, ബബീഷ് വാളൂർ, ഹരീഷ് എം.വി, ജയേഷ് വി.കെ, മണി ബാര, ബിനീഷ് ബാബു, ഷൈജു പി.എം എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

