പ്രതിഭ മാരത്തൺ രക്തദാന ക്യാമ്പ് സമാപിച്ചു
text_fieldsമനാമ: പ്രതിഭ ഹെൽപ് ലൈൻ മുഖാന്തരം നാലു മേഖല കമ്മിറ്റികൾ അവക്ക് കീഴിലെ യൂനിറ്റുകളുടെ സഹകരണത്തോടെ കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രി രക്തബാങ്കിൽ റമദാൻ മാസം നടത്തിവന്ന മാരത്തൺ രക്തദാന ക്യാമ്പ് അവസാനിച്ചു. കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രി, സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, ബി.ഡി.എഫ് ആശുപത്രി എന്നിവിടങ്ങളിൽ രക്തദാന ക്യാമ്പ് നടന്നു.
പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, രക്ഷാധികാരി സുബൈർ കണ്ണൂർ, മുഹറഖ് മേഖല കൺവീനർ ഗിരീഷ് കല്ലേരി, മനാമ മേഖല കൺവീനർ അബൂബക്കർ പട്ല, സൽമാബാദ് മേഖല കൺവീനർ ജയ്സൺ, റിഫ മേഖല ജോയന്റ് കൺവീനർ ജയേഷ് മേപ്പയൂർ എന്നിവരാണ് രക്തദാന ക്യാമ്പിന് നേതൃത്വം നൽകിയത്. മുഹറഖ്, മനാമ, സൽമാബാദ്, റിഫ മേഖല കമ്മിറ്റികളും അതിന് കീഴിലെ യൂനിറ്റ് ഭാരവാഹികളും രാത്രി എട്ടു മുതൽ 12 മണി വരെ നീണ്ട ക്യാമ്പിന്റെ ഏകോപനം നിർവഹിച്ചു.

