വനിതസംഗമവും പാരന്റിങ് ക്ലാസും സംഘടിപ്പിച്ചു
text_fieldsപ്രതിഭ മനാമ യൂനിറ്റിന്റെ നേതൃത്വത്തിൽ നടന്ന വനിതസംഗമം
മനാമ: ബഹ്റൈൻ പ്രതിഭ മനാമ യൂനിറ്റിന്റെ നേതൃത്വത്തിൽ യൂനിറ്റിലെ വനിതകളുടെ സംഗമവും പാരന്റിങ് ക്ലാസും സംഘടിപ്പിച്ചു. ദീപ്തി രാജേഷ് സ്വാഗതംപറഞ്ഞ ചടങ്ങിൽ അശ്വിനി സജിത് അധ്യക്ഷയായിരുന്നു. പ്രശസ്ത കൗൺസലിങ് സൈക്കോളജിസ്റ്റും പിജിഫ് ജനറൽ സെക്രട്ടറിയുമായ വിമല ട്രീസ തോമസ് പാരന്റിങ് ക്ലാസ് കൈകാര്യംചെയ്തു.
ചടങ്ങിൽ ബഹ്റൈൻ പ്രതിഭ വനിതവേദി സെക്രട്ടറി റീഗ പ്രദീപ്, മേഖല വനിതവേദി ചാർജുള്ള സഖാവ് സുജിത രാജൻ, ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി എന്നിവർ സംസാരിച്ചു. മികച്ച രീതിയിൽ ക്ലാസ് എടുത്ത വിമല തോമസിനുള്ള ഉപഹാരം റീഗ പ്രദീപ് കൈമാറി. ഡോ. ഹേന മുരളികൃഷ്ണൻ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

