പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsപ്രവേശനോത്സവം പ്രതിഭ രക്ഷാധികാരി സമിതി അംഗം സി.വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള പുതിയ അധ്യയന വർഷത്തേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രതിഭ ഹാളിൽ നടന്ന പ്രവേശനോത്സവം പ്രതിഭ രക്ഷാധികാരി സമിതി അംഗം സി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പാഠശാല പ്രധാനാധ്യാപകൻ ബിജു എം സതീഷ്, പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ, പ്രതിഭ പാഠശാല പ്രധാനാധ്യാപകൻ സുരേന്ദ്രൻ വി.കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേന്ദ്രകമ്മിറ്റി അംഗം പ്രദീപ് പതേരി അധ്യക്ഷത വഹിച്ചു.
പാഠശാല കമ്മറ്റി ജോയന്റ് കൺവീനർ സൗമ്യ പ്രദീപൻ സ്വാഗതം ആശംസിച്ചു, പാഠശാല കമ്മിറ്റി ജോയന്റ് കൺവീനർ ജയരാജ് വെള്ളിനേഴി നന്ദി രേഖപ്പെടുത്തി. തുടർന്ന് പാഠശാലയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.പുതിയ അധ്യയനവർഷത്തേക്കുള്ള ക്ലാസുകൾ ഉടനെ ആരംഭിക്കുമെന്നും മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് പാഠശാലയില്‍ ചേരാവുന്നതാണ്. എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതല്‍ 9 മണിവരെ പ്രതിഭയുടെ മനാമ, റിഫ സെന്ററുകളിലാണ് ക്ലാസുകള്‍ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

