പ്രതിഭ കേന്ദ്ര സമ്മേളനം; റിഫ മേഖല സമ്മേളന സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsമനാമ: ഡിസംബർ 15ന് നടക്കുന്ന പ്രതിഭയുടെ 29ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ഒക്ടോബർ 20ന് നടക്കുന്ന പ്രതിഭ റിഫ മേഖല സമ്മേളനം വിജയിപ്പിക്കാൻ സ്വാഗതസംഘം നിലവിൽ വന്നു.
റിഫ തറവാട്ടിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ മേഖല സെക്രട്ടറി മഹേഷ് കെ.വി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷിബു ചെറുതുരുത്തി അധ്യക്ഷതവഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി യോഗം ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ പിണറായി ചെയർമാനും ഷിജു പിണറായി ജനറൽ കൺവീനറും സുരേന്ദ്രൻ വി.കെ ജോ. കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു.
അനുബന്ധ പരിപാടികളുടെ കൺവീനർ റീഗ പ്രദീപാണ്. ജോ. കൺവീനർ ബാബു വി.ടിയും ആയിരിക്കും.സമ്മേളന പോസ്റ്റർ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി രക്ഷാധികാരി സമിതി അംഗം ഷീബ രാജീവനും ഷിജു പിണറായിക്കും കൈമാറി പ്രകാശനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ഒക്ടോബർ 12 ന് ‘തൊഴിലും സമ്പാദ്യവും’ എന്ന സെമിനാർ ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകരെ അണിനിരത്തി വിപുലമായ രീതിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

