Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിലെ കലാസന്ധ്യകളെ സംഗീത സാന്ദ്രമാക്കി വിച്ചു പെരുകാവ്

text_fields
bookmark_border
ബഹ്റൈനിലെ കലാസന്ധ്യകളെ സംഗീത സാന്ദ്രമാക്കി വിച്ചു പെരുകാവ്
cancel

മനാമ: ബഹ്റൈനിലെ കലാസന്ധ്യകളെ സംഗീത സാന്ദ്രമാക്കുകയാണ് വിച്ചു പെരുകാവ്. കഴിഞ്ഞ അഞ്ചു വർഷമായി ബഹ്റൈൻ പ്രവാസിയായ തിരുവനന്തപുരം പെരുകാവ് സ്വദേശിയായ വിച്ചു പെരുകാവ് (പ്രശാന്ത്) ബി.എം.സിയിലെ ജീവനക്കാരനാണ്. സംഗീത രംഗത്ത് മാത്രമല്ല അഭിനയ വേദികളിലും വിച്ചു നിറ സാന്നിധ്യമാണ്.

തിരുവനതപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ നിന്നും കർണാടക സംഗീതത്തിൽ ബിരുദം കഴിഞ്ഞ ശേഷം ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന്റെ തിരുവനന്തപുരത്തെ തരംഗ നിസരി സ്കൂൾ ഓഫ് മ്യൂസിക് കോളേജിൽ വിച്ചു ജോലി ചെയ്തു. ഇക്കാലത്ത് ഇരുപതിൽ അധികം ഗാനങ്ങൾ എഴുതുകയും സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത ഗായകരായ കെ.എസ്.ചിത്ര, മാർക്കോസ്, മധു ബാലകൃഷ്ണൻ, ഇമ്മാനുവേൽ, ഗായത്രി, തുടങ്ങീയവർ വിച്ചു പെരുകാവ് വരികൾ എഴുതി സംഗീത സംവിധാനം ചെയ്ത ഗാനങ്ങൾ പാടിയിട്ടുണ്ട്. തരംഗിണീ ഓഡിയോസിൻ്റെ ബാനറിൽ ആൽബംങ്ങളിലും വിച്ചു അഭിനയിച്ചിട്ടുണ്ട്. കുന്നപുഴ സി.എസ് സനൽ എഴുതി ചിലമ്പൊലി മോഹൻ സംവിധാനം ചെയ്ത "ഒരു സത്യാന്വേഷകൻ" എന്ന നാടകത്തിലെ അഭിനേതാവ് ആയി നിരവധി സ്റ്റേജുകളിൽ അഭിനയിച്ചിട്ടുണ്ട്.

ഒരുനാൾവരും, സ്പീഡ്‌ട്രാക്, ഫൈനൽസ്, ഗർഭശ്രീമാൻ, വാശി, ബർമൂഡ, മൂൺവാക് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിലും വിച്ചു അഭിനയിച്ചിട്ടുണ്ട്. ഭ്രമണം, കസ്തൂരിമാൻ, അയ്യപ്പശരണം, സ്വാമിശരണം, ചെമ്പരത്തി, നന്ദനം തുടങ്ങി നിരവധി സീരിയലുകളിലും വളരെ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

എന്റെ സ്വാതന്ത്ര്യം, ഞാനും ഒരുപ്രവാസി, എന്റെ പെൺമകൾ എന്നീ ഷോർട്ട് ഫിലിമുകൾക്ക് കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബി.എം.സിയുടെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത്‌ നിർമിച്ച എന്റെസ്വാതന്ത്ര്യം, ഞാനും ഒരു പ്രവാസി എന്നീ ചിത്രങ്ങൾക്ക് കഥ, തിരക്കഥ, സംവിധാനം, എഡിറ്റിങ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നിവ ചെയ്തത് വിച്ചുവാണ്. ഇതിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുകയും ചെയ്തു. "എന്റെ സ്വാതന്ത്ര്യം" എന്ന ചിത്രത്തിന് കേരള ഫിലിം അക്കാദമി അവാർഡും, സൗത്ത് ഇന്ത്യൻ അവാർഡും ലഭിച്ചിരുന്നു. നന്മയുള്ള രണ്ടു പ്രവാസി സൗഹൃദങ്ങളുടെ കഥ പറയുന്ന ‘ഞാനും ഒരു പ്രവാസി’ എന്ന ചിത്രത്തിന്റെ അവസാന പണികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൻ്റെ ഒഫീഷ്യൽ റിലീസിംഗ് ഉടൻ ബഹ്റൈനിൽ നടത്തും.

ഇന്ത്യൻക്ലബ്‌, ബി.എം.സി, കേരളീയ സമാജം, കെ.സി.എ എന്നീ വേദികളിൽ ഗാനങ്ങൾ ആലപിക്കാനും വിച്ചുവിന് അവസരങ്ങൾ കിട്ടിയിട്ടുണ്ട്. വിവിധ രാഗങ്ങൾ കോർത്തിണക്കി ഒന്നരമണിക്കൂർ നോൺ സ്റ്റോപ്പ് ഗാനമേളയും ബി.എം.സി ഓഡിറ്റോറിയത്തിൽ വിച്ചു നടത്തിയിട്ടുണ്ട്. മോൻസി മോൾ. ആണ് ഭാര്യ. മേന്റിലിൻ ഗ്രെയ്‌സ് ഏക മകളാണ്‌.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vichu Perukavu fills Bahrain's cultural evenings with soul-stirring music
Next Story